PalakkadLatest NewsKeralaNattuvarthaNews

വി​വാ​ഹ വാ​ഗ്ദാ​നം ന​ല്കി ആ​റു​ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്തു : യു​വാ​വ് പൊലീസ് പിടിയിൽ

തി​രു​വ​ന​ന്ത​പു​രം പാ​രി​പ്പ​ള്ളി ച​വ​ർ​ക്കോ​ട് മാ​വി​ല​വീ​ട്ടി​ൽ അ​ന​ന്തു​വി​നെ (23) ആ​ണ് ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത്

പാ​ല​ക്കാ​ട്: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്കി ആ​റു​ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത യു​വാ​വ് അറസ്റ്റിൽ. തി​രു​വ​ന​ന്ത​പു​രം പാ​രി​പ്പ​ള്ളി ച​വ​ർ​ക്കോ​ട് മാ​വി​ല​വീ​ട്ടി​ൽ അ​ന​ന്തു​വി​നെ (23) ആ​ണ് ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത്. ടൗ​ണ്‍ സൗ​ത്ത് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

ഇ​യാ​ൾ ദു​ബാ​യി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. പോ​സ്റ്റ​ൽ വ​കു​പ്പി​ൽ ജോ​ലി ​ചെ​യ്യു​ന്ന കൊ​ടു​മ്പ് സ്വ​ദേ​ശി​നി​യെ ഗോ​വ​യി​ൽ വ​ച്ചാണ് പ്ര​തി പ​രി​ച​യ​പ്പെ​ട്ടത്. പിന്നീട് സാ​മൂ​ഹ്യ​മാ​ധ്യ​മം വ​ഴി സൗ​ഹൃ​ദം തു​ട​ർ​ന്നു. വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് മോ​ഹി​പ്പി​ച്ച് 2020 ഡി​സം​ബ​ർ മു​ത​ൽ ഈ ​വ​ർ​ഷം മെ​യ് വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ആ​റു​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, യു​വ​തി സൗ​ത്ത് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു.

Read Also : ഭൂരിപക്ഷ വർ​ഗീയത ചെറുക്കാൻ ഉയർന്ന് വരുന്നതാണ് ന്യൂനപക്ഷ വർഗീയതയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ഇ​ൻ​സ്പ​ക്ട​ർ ടി.​ഷി​ജു എ​ബ്ര​ഹാം, അ​ഡീ​ഷ​ണ​ൽ എ​സ്ഐ​മാ​രാ​യ വി​ജ​യ​കു​മാ​ർ, ഗി​രീ​ഷ്, സീ​നി​യ​ർ സി​പി​ഒ ഷം​സീ​ർ അ​ലി, സി​പി​ഒ ഷെ​യ്ഖ് മു​സ്ത​ഫ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അ​ന​ന്തു​വി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button