CinemaLatest NewsNewsIndiaBollywoodEntertainmentMovie Gossips

‘സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തി’: രൺവീർ സിങ്ങിന്റെ നഗ്ന ഫോട്ടോഷൂട്ടിന് എതിരെ എഫ്‌.ഐ.ആർ ആവശ്യപ്പെട്ട് എൻ.ജി.ഒ 

മുംബൈ: നഗ്നനായി പോസ് ചെയ്ത് സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയതിന് നടൻ രൺവീർ സിംഗിനെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതി. തിങ്കളാഴ്ച മുംബൈ പോലീസിലാണ് ഒരു എൻ.ജി.ഒ, രൺവീർ സിംഗിനെതിരെ പരാതി നൽകിയത്.

കഴിഞ്ഞ ആഴ്ച പേപ്പർ മാഗസിൻ്റെ ഫോട്ടോ ഷൂട്ടിനായി രൺവീർ നഗ്നനായി പോസ് ചെയ്തിരുന്നു. കിഴക്കൻ മുംബൈ സബർബിൽ പ്രവർത്തിക്കുന്ന എൻ.ജി.ഒ ഭാരവാഹിയാണ് ചെമ്പൂർ പോലീസ് സ്റ്റേഷനിൽ പരാതി സമർപ്പിച്ചത്.

വിവാഹ വാഗ്ദാനം നല്‍കി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവം: ഡോക്ടറോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി

തന്റെ ഫോട്ടോകളിലൂടെ നടൻ സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തുകയും അവരുടെ എളിമയെ അപമാനിക്കുകയും ചെയ്തുവെന്ന് പരാതിക്കാരൻ പറഞ്ഞു. വിവര സാങ്കേതിക നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും രൺവീറിനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button