രാജ്യത്ത് എടിഎം കാർഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഒടിപി സംവിധാനം നടപ്പാക്കാനൊരുങ്ങി രാജ്യത്തെ വിവിധ ബാങ്കുകൾ. നിലവിൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വലിയ തുകയ്ക്കുള്ള എടിഎം ഇടപാടുകൾ നടത്താൻ ഒടിപി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മറ്റു ബാങ്കുകളും ഈ നടപടി സ്വീകരിക്കുന്നത്. 10,000 രൂപയ്ക്ക് മുകളിൽ പണം പിൻവലിക്കുമ്പോൾ എസ്ബിഐയിൽ ഒടിപി നിർബന്ധമാണ്.
രാത്രി കാലങ്ങളിൽ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ഒടിപി നിർബന്ധമാക്കിയിരുന്നു. ഇനി എല്ലാ ഇടപാടുകൾക്കും എടിഎമ്മിൽ കയറുമ്പോൾ ഡെബിറ്റ് കാർഡിന് പുറമേ, മൊബൈൽ ഫോണും കയ്യിൽ കരുതേണ്ടതാണ്.
Also Read: ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണം: നിർദ്ദേശം നൽകി ബഹ്‌റൈൻ
എടിഎം കൗണ്ടറിലൂടെ ഇടപാടുകൾ നടത്തുമ്പോൾ ഉപഭോക്താവിന് പണം പിൻവലിക്കുന്നതിന് മുമ്പായി രജിസ്റ്റർ ചെയ്ത മൊബൈലിലേക്ക് ഒറ്റത്തവണ ഉപയോഗിക്കാൻ സാധിക്കുന്ന നമ്പർ അയക്കുന്നതാണ്. തുക രേഖപ്പെടുത്തിയതിനു ശേഷം ഒടിപി നമ്പർ കൂടി രേഖപ്പെടുത്തിയാൽ മാത്രമാണ് പണം പിൻവലിക്കാൻ സാധിക്കുക.
Post Your Comments