Latest NewsNewsIndia

രാജ്യത്ത് മങ്കി പോക്സ് ബാധിതരുടെ എണ്ണം കൂടാന്‍ സാധ്യത: ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

വിഷയത്തിൽ ഇന്നലെ, കേന്ദ്രം അടിയന്തര യോഗം വിളിച്ച് സ്ഥിതി വിലയിരുത്തിയിരുന്നു.

ന്യൂഡൽഹി: രാജ്യത്ത് മങ്കി പോക്സ് ബാധിതരുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ആരോഗ്യവകുപ്പ്. കുവൈത്തിൽനിന്ന് ഹൈദരാബാദിലെത്തിയ നാല്‍പതുകാരന്‍റെ പരിശോധനാഫലം ഇന്നുവരും. ഇയാളുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ആറുപേരും നിരീക്ഷണത്തിലാണ്. ഡൽഹിയിൽ മങ്കിപോക്സ് സ്ഥിരീകരിച്ച മുപ്പത്തിയൊന്നുകാരനുമായി സമ്പർക്കത്തിൽ വന്നവരുടെ പരിശോധനാഫലവും ഉടൻ വരും.

Read Also: മെട്രോയില്‍ യുവതിയുടെ നൃത്തം വൈറലായതോടെ യുവതിക്കെതിരെ കര്‍ശന നിയമനടപടിയെന്ന് മെട്രോ അധികൃതര്‍

എന്നാൽ, കൂടുതൽ പേർക്ക് രോഗബാധ ഉണ്ടായാൽ ചികിൽസ ഉറപ്പിക്കാൻ ഡൽഹി എൽ.എൻ.ജെ.പി ആശുപത്രിയിൽ മങ്കി പോക്സ് വാർഡും ഡോക്ടർമാരുടെ സംഘത്തെയും സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ, നാലുപേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. നിരീക്ഷണവും ജാഗ്രതയും ശക്തമാക്കാൻ ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വിഷയത്തിൽ ഇന്നലെ, കേന്ദ്രം അടിയന്തര യോഗം വിളിച്ച് സ്ഥിതി വിലയിരുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button