Latest NewsKeralaNews

മംഗല്യ പദ്ധതി: വിധവാ പുനർ വിവാഹ ധനസഹായത്തിന് ഓൺലൈനായി അപേക്ഷിക്കാം

തിരുവനന്തപുരം: ബിപിഎൽ വിഭാഗത്തിൽപ്പെട്ട 18 നും 50 നും മദ്ധ്യേ പ്രായമുള്ള സാധുക്കളായ വിധവകൾ, നിയമപരമായി വിവാഹ മോചനം നേടിയവർ എന്നിവരുടെ പുനർ വിവാഹത്തിന് 25,000 രൂപ ധനസഹായം നൽകുന്ന മംഗല്യ പദ്ധതി പ്രകാരം 2022-23 വർഷത്തേക്ക് അപേക്ഷ ക്ഷണിച്ചു.

Read Also: ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത: ഭാര്യ സ്വയം മുറിവേല്‍പ്പിക്കാറുണ്ടെന്ന് ഭര്‍ത്താവ്

അപേക്ഷയോടൊപ്പം ആദ്യ ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ്, വിവാഹ ബന്ധം വേർപ്പെടുത്തിയത് സംബന്ധിച്ച കോടതി ഉത്തരവ്, അപേക്ഷകയുടെ ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, പുനർ വിവാഹം രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ ഹാജരാക്കണം.

ആവശ്യമായ രേഖകൾ സഹിതം www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള അങ്കണവാടിയുമായോ, ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസുമായോ ബന്ധപ്പെടണം.

Read Also: 5 വർഷത്തിനിടെ ഇന്ത്യ-ചൈന അതിർത്തിയിലെ റോഡുകൾക്കായി ഇന്ത്യ ചെലവഴിച്ചത് 15,000 കോടി: കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button