
കോഴിക്കോട്: അമ്മയ്‌ക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച യുവാവ് വാഹനാപകടത്തില്‍ മരിച്ചു. കല്ലംപാറ മച്ചിങ്ങല്‍ ഷെറിന്‍(37) ആണ് മരിച്ചത്.
Read Also : മങ്കിപോക്‌സ്, ജനങ്ങള്‍ ആശങ്കപ്പെടേണ്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
ഫറോക്ക് നല്ലൂരങ്ങാടിയില്‍ ബൈക്ക് തെന്നിമറിഞ്ഞാണ് അപകടം നടന്നത്. പോക്‌സോ കേസില്‍ പ്രതി പട്ടികയിലുള്ളയാളാണ് മരിച്ച ഷെറിന്‍. തേഞ്ഞിപ്പാലത്ത് 16കാരിയെ പീഡിപ്പിച്ച കേസിലെ ആറ് പ്രതികളിലൊരാളാണ് ഇയാള്‍. അപകടത്തില്‍ ഷെറിന്റെ മാതാവിനും പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഷെറിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments