മുംബൈ: അഭിനേതാക്കളും ദമ്പതികളുമായ കത്രീന കൈഫിനും വിക്കി കൗശലിനും സമൂഹ മാധ്യമത്തിലൂടെ വധഭീഷണി. സംഭവത്തെ തുടർന്ന്, ഇരുവരും പരാതി നൽകുകയും പോലീസ് കേസെടുക്കുകയും ചെയ്തു.
ഇൻസ്റ്റഗ്രാമിൽ വിക്കി കൗശലിനാണ് വധഭീഷണി സന്ദേശം ലഭിച്ചത്. ഭാര്യയെ കൊല്ലുമെന്നാണ് സന്ദേശത്തിൽ ഉണ്ടായിരുന്നത്. കൂടുതൽ വിവരങ്ങൾ ഒന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഏതാനും ദിവസങ്ങൾക്കു മുൻപ് ഇരുവരും മാലിദ്വീപിൽ അവധി ആഘോഷിക്കാൻ പോയിരുന്നു. ഇതിനു പിന്നാലെയാണ് ഈ വാർത്ത പുറത്തു വന്നത്.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ബോളിവുഡ് നടൻ സൽമാൻ ഖാനും പിതാവിനും ഇത്തരത്തിൽ വധഭീഷണി സന്ദേശം ലഭിച്ചിരുന്നു. തുടർന്ന്, അദ്ദേഹം പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. തന്റെ സുരക്ഷയ്ക്ക് വേണ്ടി സൽമാൻ ആയുധ ലൈസൻസ് ആവശ്യപ്പെടുകയും തോക്കിനായി അപേക്ഷ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
Post Your Comments