ലഡാക്ക്: നിയന്ത്രണ രേഖയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിൽ, ഇന്ത്യ-ചൈന അതിർത്തിയ്ക്ക് സമീപമുള്ള പ്രദേശങ്ങളിലേക്ക് 2,088 കിലോമീറ്റർ ദൈർഘ്യമുള്ള റോഡുകൾ ഇന്ത്യ നിർമ്മിച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ. കഴിഞ്ഞ അഞ്ച് വർഷമായാണ് അതിർത്തിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നതെന്ന്, സർക്കാർ തിങ്കളാഴ്ച രാജ്യസഭയിൽ അറിയിച്ചു. ഈ കാലയളവിൽ ഇന്ത്യ-ചൈന അതിർത്തിക്കടുത്തുള്ള റോഡ് പദ്ധതികൾക്കായി, കേന്ദ്രസർക്കാർ 15,477 കോടി രൂപ ചെലവഴിച്ചതായി പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് വ്യക്തമാക്കി.
‘ചൈന, പാകിസ്ഥാൻ, മ്യാൻമർ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ അതിർത്തികളിലേക്ക് എല്ലാ കാലാവസ്ഥയിലും പ്രവേശനം നൽകുന്നതിനായി 3,595 കിലോമീറ്റർ റോഡുകളുടെ നിർമ്മാണത്തിനായി ഇന്ത്യ 20,767 കോടി രൂപ ചെലവഴിച്ചു. ഈ പദ്ധതികൾ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബി.ആർ.ഒ) ഏറ്റെടുത്തു. കൂടാതെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിക്ക് സമീപം 4,242 കോടി രൂപ ചെലവിൽ 1,336 കിലോമീറ്റർ റോഡ് നിർമ്മിച്ചു,’ അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതിയിൽ വർദ്ധനവ്
ലഡാക്ക് സെക്ടറിലെ എൽ.എസിയിൽ നിലനിൽക്കുന്ന തർക്കത്തെ തുടർന്നാണ് റോഡുകളും പാലങ്ങളും തുരങ്കങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ പദ്ധതികൾ ത്വരിതപ്പെടുത്തുത്തിയതെന്നും പ്രതിരോധ സഹമന്ത്രി വ്യക്തമാക്കി. 2022 ഡിസംബറോടെ ചൈന അതിർത്തിയിൽ, നിയുക്തമാക്കിയിട്ടുള്ള 61 തന്ത്രപ്രധാന റോഡുകളും പൂർത്തിയാക്കാൻ ബി.ആർ.ഒ പദ്ധതിയിടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇന്ത്യയും ചൈനയും തമ്മിൽ അടുത്ത ബന്ധം പുലർത്തുമെന്നും അതിർത്തിയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പരസ്പരം സ്വീകാര്യമായ പരിഹാരത്തിനായി സൈനിക, നയതന്ത്ര മാർഗങ്ങളിലൂടെ സംഭാഷണം നടത്തുമെന്നും ജൂലൈ 17ന്, 16-ാം റൗണ്ട് സൈനിക ചർച്ചകൾക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ഇരു രാജ്യങ്ങളും വ്യക്തമാക്കിയിരുന്നു.
Post Your Comments