NewsBusiness

നടപ്പു സാമ്പത്തിക വർഷം നേട്ടത്തിന്റെ പാതയിൽ ഐസിഐസിഐ പ്രുഡൻഷൽ ലൈഫ് ഇൻഷുറൻസ്

പുതിയ ബിസിനസിൽ നിന്നുള്ള പ്രീമിയത്തിൽ 24.7 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്

നടപ്പു സാമ്പത്തിക വർഷത്തിൽ വൻ നേട്ടം കൈവരിച്ച് ഐസിഐസിഐ പ്രുഡൻഷൽ ലൈഫ് ഇൻഷുറൻസ്. റിപ്പോർട്ടുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ 471 കോടി രൂപയുടെ പുതിയ ബിസിനസ് മൂല്യമാണ് ഐസിഐസിഐ പ്രുഡൻഷൽ കൈവരിച്ചിട്ടുള്ളത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 31.6 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

ഈ കാലയളവിൽ പുതിയ ബിസിനസിൽ നിന്നുള്ള പ്രീമിയവും വർദ്ധിച്ചിട്ടുണ്ട്. പ്രീമിയത്തിൽ 24.7 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സം അഷ്വേഡ് തുകയിലും വളർച്ച കൈവരിച്ചിട്ടുണ്ട്. കണക്കുകൾ പ്രകാരം, സം അഷ്വേഡ് തുക 24.9 ശതമാനം വളർച്ചയോടെ 2.21 ലക്ഷം കോടി രൂപയായി. കൂടാതെ, പുതിയ ബിസിനസിൽ നിന്നുള്ള സം അഷ്വേഡ് വിപണി വിഹിതം 14.7 ശതമാനമാണ് ഉയർന്നത്. ഇതോടെ, സം അഷ്വേഡ് വിപണി വിഹിതം 15.8 ശതമാനമായി.

Also Read: ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം: ആലപ്പുഴ കളക്ടറേറ്റ് വളയാനൊരുങ്ങി കോൺഗ്രസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button