യോഗ്യരായ പോളിസി ഉടമകൾക്ക് ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് വാർഷിക ബോണസ് പ്രഖ്യാപിച്ചു. 2022 സാമ്പത്തിക വർഷത്തിലെ വാർഷിക ബോണസാണ് പ്രഖ്യാപിച്ചത്. ഇത്തവണ യോഗ്യരായ എല്ലാ പോളിസി ഉടമകൾക്കുമായി 968.8 കോടി രൂപയുടെ വാർഷിക ബോണസാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ഇത്തവണത്തെ ബോണസ് തുക 2021 സാമ്പത്തിക വർഷത്തേക്കാൾ 12 ശതമാനം കൂടുതലാണ്. 2022 മാർച്ച് 31 മുതൽ പ്രാബല്യത്തിലുള്ള എല്ലാ പങ്കാളിത്ത പോളിസികൾക്കുമാണ് ബോണസ് തുക ലഭിക്കുന്നത്. കണക്കുകൾ പ്രകാരം, ഏകദേശം 10 ലക്ഷം പോളിസി ഉടമകൾക്ക് ഈ തുകയുടെ പ്രയോജനം ലഭിക്കും.
Post Your Comments