Latest NewsNewsBusiness

ഏറ്റവും പുതിയ സേവിംഗ്സ് പദ്ധതിയുമായി ഐസിഐസിഐ, കൂടുതൽ വിവരങ്ങൾ അറിയാം

ഈ പദ്ധതിയിൽ നിരവധി തരത്തിലുള്ള ഗ്യാരണ്ടീഡ് ആനുകൂല്യങ്ങൾ ലഭ്യമാണ്

നിക്ഷേപകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ്. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ ഏറ്റവും പുതിയ പങ്കാളിത്ത സേവിംഗ്സ് പദ്ധതിയായ പ്രു സുഖ് സമൃദ്ധിയാണ് അവതരിപ്പിച്ചിരിക്കുന്നത്. നിരവധി ആനുകൂല്യങ്ങളും സവിശേഷതകളും ഈ പദ്ധതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പ്രധാനമായും രണ്ട് തരത്തിലാണ് പദ്ധതി ലഭ്യമാകുക. ഇൻകം, ലംപ്സം എന്നിങ്ങനെയാണ് പദ്ധതികൾ.

ഈ പദ്ധതിയിൽ നിരവധി തരത്തിലുള്ള ഗ്യാരണ്ടീഡ് ആനുകൂല്യങ്ങൾ ലഭ്യമാണ്. കൂടാതെ, ബോണസിന്റെ രൂപത്തിലാണ് വളർച്ചാ സാധ്യത വാഗ്ദാനം ചെയ്യുന്നത്. വരുമാന കാലയളവ് ഉൾപ്പെടെ പോളിസിയുടെ മുഴുവൻ കാലയളവിലും ലൈഫ് സുരക്ഷ തുടരുന്നതിനോടൊപ്പം, കുടുംബത്തിന് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്യുന്നതാണ്.

Also Read: നിർത്തിയിട്ടിരുന്ന ബസിൽ സൂക്ഷിച്ചിരുന്ന ബാറ്ററികൾ സൂക്ഷിച്ചു : യുവാവ് അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button