എല്ലുകളും പല്ലുകളും ആരോഗ്യത്തോടെ ഇരിക്കാൻ ശരീരത്തിന് അനിവാര്യമായ ധാതുവാണ് കാൽസ്യം. ശരീരത്തിൽ കാൽസ്യത്തിന്റെ അളവ് കുറഞ്ഞാൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. സന്ധി വേദന, കൈകാലുകളുടെ തളർച്ച, നടുവേദന തുടങ്ങിയവ കാൽസ്യത്തിന്റെ അഭാവം കൊണ്ട് ഉണ്ടാകാറുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ബലം നിലനിർത്താൻ കാൽസ്യം അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കാവുന്നതാണ്.
പ്രോട്ടീനിന്റെ ഏറ്റവും മികച്ച സ്രോതസാണ് യോഗർട്ട്. കൊഴുപ്പിന്റെ സാന്നിധ്യം ഏറെക്കുറഞ്ഞ യോഗർട്ടിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്. യോഗർട്ട് കഴിക്കുന്നത് എല്ലിന്റെ ആരോഗ്യത്തിന് നല്ലതാണ്. ശരീരത്തിന് ഊർജ്ജം പ്രധാനം ചെയ്യുന്ന വിത്തിനങ്ങളാണ് എള്ള്, ചിയ പോലുള്ളവ. ഇതിൽ കാൽസ്യം, ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്.
Also Read: ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
ശരീരത്തിന് കാൽസ്യം നൽകുന്ന മികച്ച ഭക്ഷണങ്ങളിലൊന്നാണ് സോയാബീൻ. കാൽസ്യത്തിന് പുറമേ, നിരവധി പോഷക ഘടകങ്ങൾ സോയാബീനിൽ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം സോയാബീനിൽ നിന്ന് ഏകദേശം 27 ശതമാനത്തോളമാണ് കാൽസ്യം ലഭിക്കുന്നത്. കാൽസ്യത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ മികച്ചതാണ് നെല്ലിക്ക. വിറ്റാമിൻ സി, ഇരുമ്പ് എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്ക.
Post Your Comments