ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിനിൽക്കുന്നത്. നികുതിയിളവ് ലഭിക്കാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്, ഭവന വായ്പ തുടങ്ങിയ പ്രയോജനപ്പെടുത്താറുണ്ട്. എന്നാൽ, നികുതിയിളവ് ആഗ്രഹിക്കുന്നവർക്ക് മറ്റൊരു മാർഗം കൂടിയുണ്ട്. ഇതിനായി സേവിംഗ്സ് ബാങ്ക് അക്കൗണ്ട് പ്രയോജനപ്പെടുത്താവുന്നതാണ്. ഇത് സാധ്യമാകുന്നത് എങ്ങനെയാണ് പരിശോധിക്കാം.
സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന പലിശ വരുമാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് നികുതിയിളവ് ലഭിക്കുന്നത്. അതിനാൽ, ആദായ നികുതി നിയമത്തിലെ 80ടിടിഎ വകുപ്പ് പ്രകാരം, സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമയ്ക്ക് 10,000 രൂപ വരെ നികുതിയിളവിന് അപേക്ഷിക്കുന്നതാണ്.
സ്ഥിര നിക്ഷേപം, ടൈം ഡെപ്പോസിറ്റ്, റെക്കറിംഗ് ഡെപ്പോസിറ്റ് എന്നിവയുള്ളവർക്ക് ഈ ആനുകൂല്യത്തിന് അപേക്ഷിക്കാൻ സാധിക്കില്ല. വാണിജ്യ ബാങ്ക്, സഹകരണ ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലെ സേവിംഗ്സ് അക്കൗണ്ട് അടിസ്ഥാനപ്പെടുത്തി മാത്രമാണ് നികുതിയിളവ് ലഭിക്കുന്നത്.
Post Your Comments