സോഷ്യൽ മീഡിയയിൽ സജീവമാണ് നടൻ ഹരീഷ് പേരടി. സമകാലിക വിഷയങ്ങളിൽ തന്റെ നിലപാട് പങ്കുവയ്ക്കുന്ന ഹരീഷ് പേരടി മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ട നഞ്ചിയമ്മയെയും ഇന്ത്യൻ രാഷ്ട്രപതിയായി ചുമതലയേൽക്കുന്ന ദ്രൗപതി മുർമുവിനേയും അംഗീകരിക്കാൻ പറ്റാത്ത ഇടതുപക്ഷ സവർണ്ണ ബുദ്ധിജീവികളെ ഈ ബഹളത്തിനിടയിൽ കാണാതെ പോകരുതെന്നുതെന്നു ഹരീഷ് പേരടി പറയുന്നു.
read also: ഭിന്നശേഷിക്കാരുടെ സംരംഭകത്വ താത്പര്യം വികസിപ്പിക്കാൻ പ്രത്യേക പരിശീലനം നൽകും
കുറിപ്പ് പൂർണ്ണ രൂപം,
ഈ രണ്ട് ദളിത് അമ്മമാരെയും അംഗീകരിക്കാൻ പറ്റാത്ത ഇടതുപക്ഷ സവർണ്ണ ബുദ്ധിജീവികളെ ഈ ബഹളത്തിനിടയിൽ കാണാതെ പോകരുത്…ഇവർക്ക് ഒപ്പമാണെന്ന് തോന്നിപ്പിക്കുകയും എന്നാൽ എതിർപക്ഷത്തുള്ളവർ ഇവരെ അംഗീകരിച്ചതിന്റെ വെറുപ്പ് സാംസ്കാരിക കേരളത്തിന്റെ മുഖത്ത് ഉരച്ചു തീർക്കുന്നവർ…അവർ ശരിക്കും കുളം കലക്കി മീൻ പിടിക്കാൻ ശ്രമിക്കുന്നുണ്ട്…അസൽ കുളം കുത്തികളായി..അവരുടെ ഏറ്റവും താഴ്ന്ന ജാതി കോരനാണ് …കോരന് താഴെയുള്ള കീരനെയും,ചാത്തനെയും,ചൂലനെയും ഏറ്റെടുക്കാൻ അവരുടെ രാഷ്ട്രിയ യജമാനൻമാർ ഇപ്പോഴും ഈ ബുദ്ധിജീവി അടിമകൾക്ക് അനുവാദം കൊടുത്തിട്ടില്ല…അപകടങ്ങളിൽ പെടാതെ സാംസ്കാരിക കേരളം ശ്രദ്ധയോടെ യാത്ര ചെയേണ്ട സമയമാണിത്…ജാഗ്രതൈ..???❤️❤️❤️
Post Your Comments