Latest NewsIndiaNews

പോലീസ് സ്റ്റേഷന്റെ വെയര്‍ ഹൗസില്‍ സ്‌ഫോടനം : നാല് പോലീസുകാര്‍ക്ക് പരിക്ക്

വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്നോ, ബാറ്ററിയോ ആകാം പൊട്ടിത്തെറിച്ചതെന്നാണ് സൂചന

കൊല്‍ക്കത്ത: പോലീസ് സ്റ്റേഷന്റെ വെയര്‍ ഹൗസില്‍ സ്ഫോടനം. സ്‌ഫോടനത്തില്‍ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. പശ്ചിമ ബംഗാളിലാണ് സംഭവം. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.

Read Also: കിടക്കയിൽ മുള്ളിയതിന് സ്വകാര്യ ഭാഗങ്ങൾ പൊള്ളിച്ചു, തലമുടി പിഴുതെടുത്തു, ശരീരം മുഴുവൻ മുറിവുകളും: വളർത്തമ്മയുടെ ക്രൂരത

ബെര്‍ഹാംപോര്‍ സ്റ്റേഷന്‍ വെയര്‍ ഹൗസില്‍ ആയിരുന്നു സ്ഫോടനം ഉണ്ടായത്. രാവിലെ മുതല്‍ ഇതിനുള്ളില്‍ പോലീസുകാര്‍ ചേര്‍ന്ന് വൃത്തിയാക്കുകയായിരുന്നു. ഇതിനിടെയാണ് സ്ഫോടനം ഉണ്ടായത്. വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്നോ, ബാറ്ററിയോ ആകാം പൊട്ടിത്തെറിച്ചതെന്നാണ് സൂചന. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

പരിക്കേറ്റവര്‍ മുര്‍ഷിദാബാദിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരെല്ലാം അപകടനില തരണം ചെയ്തു. വെയര്‍ ഹൗസില്‍ ഫോറന്‍സിക് സംഘമെത്തി വിശദമായ പരിശോധന നടത്തുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button