
തിരുവനന്തപുരം: കോട്ടണ്‍സ്കൂളില്‍ റാഗിങ്ങ് പരാതിയിൽ സ്കൂള്‍ അധികൃതര്‍ നടപടിയെടുക്കിന്നില്ലെന്നാരോപിച്ച് രക്ഷിതാക്കള്‍ സ്കൂള്‍ കവാടത്തിനു മുന്നില്‍ പ്രതിഷേധിച്ചു. സ്കൂളിലെ ചടങ്ങിനെത്തിയ സ്ഥലം എം.എല്‍.എ കൂടിയായ ഗതാഗതമന്ത്രി ആന്റണി രാജുവിനോട് രക്ഷിതാക്കള്‍ പ്രതിഷേധം അറിയിച്ചു. എന്നാൽ, സ്കൂളിന് സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി രക്ഷിതാക്കൾക്ക് ഉറപ്പ് നൽകി. സ്കൂൾ പരിസരത്ത് സി.സി.ടി.വി സ്ഥാപിക്കാൻ എം.എൽ.എ ഫണ്ടിൽ നിന്ന് പണം അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്കൂളിന് മുന്നിൽ പ്രതിഷേധവുമായി എ.ബി.വി.പി പ്രവർത്തകരും ഉണ്ടായിരുന്നു.
കോട്ടൺ ഹിൽ സ്കൂളിൽ അഞ്ചാംക്ലാസ് വിദ്യാർത്ഥിനികളെ പത്താംക്ലാസ് വിദ്യാർത്ഥിനികൾ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവമാണ് വിവാദമായിരിക്കുന്നത്. സംഭവത്തിൽ സ്കൂൾ അധികൃതരുടെ യോഗം വിളിച്ച് വിദ്യാഭ്യാസമന്ത്രി വിളിച്ചിരുന്നു. സ്കൂളിലെ അധ്യാപകരെ മന്ത്രി ഇന്ന് ചേംബറിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു.
Read Also: രണ്ട് സുപ്രധാന കേസുകൾ സിബിഐയ്ക്ക് കൈമാറി: നിർദ്ദേശം നൽകി മഹാരാഷ്ട്ര സർക്കാർ
ഇക്കാര്യം ചൂണ്ടികാട്ടി നല്‍കിയുള്ള പരാതികളില്‍ സ്കൂള്‍ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. എന്നാല്‍, അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. അതേസമയം, പരിഹാരം ഉണ്ടായില്ലെങ്കില്‍ നാളെ പ്രതിഷേധം ശക്തമാക്കുമെന്നു രക്ഷിതാക്കള്‍ പ്രതികരിച്ചു.
Post Your Comments