NewsFood & CookeryLife Style

ഫാറ്റി ലിവർ തടയണോ? ഭക്ഷണത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

മദ്യം പൂർണമായി ഒഴിവാക്കുന്നത് ഫാറ്റി ലിവറിൽ നിന്നും രക്ഷനേടാൻ സഹായിക്കും

കരളിൽ അമിത തോതിലുള്ള കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനെയാണ് ഫാറ്റി ലിവർ എന്ന് പറയാറുള്ളത്. പ്രധാനമായും മദ്യപാനം കൂടുതൽ ഉള്ളവരിലാണ് ഫാറ്റി ലിവർ കണ്ടു വരാറുള്ളത്. ഫാറ്റി ലിവർ തടയാൻ നാം കഴിക്കുന്ന ഭക്ഷണത്തിലും ജീവിതശൈലിയും മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ്. ഫാറ്റി ലിവറിനെ തടഞ്ഞു നിർത്താൻ സഹായിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടാം.

ഫാറ്റി ലിവർ ഉള്ളവർ അമിത മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കാതിരിക്കുന്നതാണ് നല്ലത്. കൂടാതെ, കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുന്നത് നല്ലതാണ്. അമിത മധുരമുള്ള ചോക്ലേറ്റ്, ഐസ്ക്രീം, സ്വീറ്റ്സ് എന്നിവ അപകടകാരികളാണ്. അതിനാൽ, ഇവ ഒരു കാരണവശാലും കഴിക്കാൻ പാടില്ല. പഴങ്ങൾ, ഇലക്കറികൾ, പച്ചക്കറികൾ ‍നാരുകൾ ഉള്ള ഭക്ഷണം എന്നിവയ്ക്ക് പ്രാധാന്യം നൽകുക.

Also Read: രാജ്യത്ത് മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതിയിൽ വർദ്ധനവ്

മദ്യം പൂർണമായി ഒഴിവാക്കുന്നത് ഫാറ്റി ലിവറിൽ നിന്നും രക്ഷനേടാൻ സഹായിക്കും. ഫാറ്റി ലിവറിന് പുറമേ, മറ്റ് ആരോഗ്യപ്രശ്നങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാൻ മദ്യപാനം കുറക്കുന്നത് നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button