Latest NewsKeralaNews

എത്ര ഉന്നതനായാലും നീതി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്: മുഖ്യമന്ത്രിയെ വിശ്വാസമില്ലെന്ന് ബഷീറിന്റെ കുടുംബം

കേസ് നടത്തിപ്പും ഇഴയുകയാണെന്നും കുടുംബം പരാതിപ്പെടുന്നു.

മലപ്പുറം: ആലപ്പുഴയിൽ ശ്രീറാം വെങ്കിട്ടരാമൻ കലക്ടറായി ചുമതലയേൽക്കുന്നതിൽ പ്രതിഷേധം ശക്തമാകുമ്പോൾ കെ.എം ബഷീര്‍ കേസില്‍ ഇനി മുഖ്യമന്ത്രിയെ വിശ്വാസമില്ലെന്ന് ബഷീറിന്റെ കുടുംബം. കേസില്‍ ഇടപെടുന്നതില്‍ സുന്നി സംഘടനകള്‍ക്കും പാളിച്ചകളുണ്ടായെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ കേസ് രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് മാത്രമാണ് ഉപയോഗിക്കുന്നതെന്നും സഹോദരന്‍ അബ്ദുറഹ്മാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഒപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിച്ചവര്‍ കളംമാറ്റിയതില്‍ വേദനയുണ്ടെന്നും മാധ്യമപ്രവര്‍ത്തകന്റെ കുടുംബം പറഞ്ഞു.

‘പ്രതിസ്ഥാനത്ത് എത്ര ഉന്നതനായാലും നീതി ലഭ്യമാക്കുമെന്നാണ് ബഷീര്‍ കൊല്ലപ്പെട്ടതിനു ശേഷം മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ കേസ് അട്ടിമറിക്കുന്ന തരത്തിലാണ് തുടക്കം മുതലുളള സംഭവങ്ങള്‍. ജില്ലാ കള്കടര്‍ പദവി കൂടി നല്‍കിയതോടെ മുഖ്യമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്,’ കെ എം ബഷീറിന്റെ സഹോദരന്‍ തുറന്നടിച്ചു’- അബ്ദുറഹ്മാന്‍ പറഞ്ഞു.

Read Also: സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുന്നവർക്കുള്ള മറുപടിയാണ് മുർമുവിന്റെ വിജയം: അമിത് ഷാ

‘കേസ് നടത്തിപ്പും ഇഴയുകയാണ്. മൂന്നു വര്‍ഷമായിട്ടും കേസ് നടത്തിപ്പില്‍ കാര്യമായ പുരോഗതിയില്ല. സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനുള്ള നടപടികളും മന്ദഗതിയിലാണ്. കേസിന്റെ തുടര്‍ ഇടപെടലുകളില്‍ സിറാജ് പത്രത്തിനും സംഘടനകള്‍ക്കും അലംഭാവമുണ്ടായിട്ടുണ്ട്. എന്നാല്‍, പുതിയ സംഭവത്തോടെ ഇടപെടലുകള്‍ ഉണ്ടാകുന്നുമുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് വീട്ടിലെത്തി കുടുംബങ്ങളോടൊപ്പം ഫോട്ടോയെടുത്ത് പ്രസ്താവന നടത്തല്‍ മാത്രമാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്ത് നിന്നുള്ള ഇടപെടൽ നടന്നത്’- അബ്ദുറഹ്മാന്‍ പരാതിപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button