ന്യൂഡൽഹി: വിലക്ക് മറികടന്ന് ലോക്സഭയിൽ പ്ലക്കാർഡ് ഉയർത്തിയതിന് നാല് എംപിമാർക്ക് സസ്പെൻഷൻ. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരായ ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, ജ്യോതി മണി, മാണിക്യം ടാഗോർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
Also read: യുഎസ് സ്പീക്കറുടെ തായ്വാൻ സന്ദർശനം: സൈനിക നടപടിയെടുക്കുമെന്ന് ചൈന
സഭാസമ്മേളനം കഴിയും വരെയാണ് സസ്പെൻഷൻ കാലാവധി. ലോക്സഭയ്ക്കുള്ളിൽ പ്ലക്കാർഡ് ഉയർത്തരുതെന്ന് സ്പീക്കർ ഓം ബിർള ഇവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിക്കാൻ അനുവദിക്കില്ലെന്നും, പകരം ഉച്ചയ്ക്ക് 3 മണിക്ക് ശേഷം ചർച്ചയ്ക്ക് അവസരം തരാമെന്നും സ്പീക്കർ അറിയിച്ചു.
എന്നാൽ, പ്ലക്കാർഡുകൾ മാറ്റാൻ എംപിമാർ തയ്യാറായില്ല. ഇതേതുടർന്നാണ് സ്പീക്കർ നാല് എംപിമാരെയും സസ്പെൻഡ് ചെയ്തത്. സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു.
Post Your Comments