റിയാദ്: സൗദി അറേബ്യയിൽ രണ്ടു പേർക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. യൂറോപ്പിൽ നിന്നും സൗദിയിലേക്കെത്തിയവരിലാണ് മങ്കിപോക്സ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധ സ്ഥിരീകരിച്ചവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read Also: വിദ്യാർത്ഥികൾക്ക് സൗജന്യ സ്മാർട്ട്ഫോൺ പദ്ധതി: വ്യാജ അവകാശവാദം സൂക്ഷിക്കുക, സർക്കാർ മുന്നറിയിപ്പ്
രോഗബാധിതരുടെ ആരോഗ്യനില നിരീക്ഷിച്ച് വരികയാണെന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗബാധിതരുമായി സമ്പർക്കം പുലർത്തിയ എല്ലാവരുടെയും സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. 3 പേർക്കാണ് സൗദിയിൽ ഇതുവരെ മങ്കിപോക്‌സ് സ്ഥിരീകരിച്ചത്.
സംശയാസ്പദമായ കേസുകൾ റിപ്പോർട്ട് ചെയ്യാനും രോഗബാധ കണ്ടെത്തുന്നതിന് സുരക്ഷാ നടപടികൾ സ്വീകരിക്കാനും ആശുപത്രികളടക്കം എല്ലാ ആരോഗ്യ കേന്ദ്രങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു. നിലവിൽ പ്രാദേശികമായി രോഗത്തിന്റെ തീവ്രത പഠിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. പനി, തലവേദന, ത്വക്കിൽ ചൊറിച്ചിലോ കുമിളകളോ ഉണ്ടാകുക എന്നിവയാണ് മങ്കിപോക്‌സിന്റെ ലക്ഷണങ്ങൾ.
Post Your Comments