ഡൽഹി: രാജ്യത്തുടനീളമുള്ള വിവിധ ജനവിഭാഗങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യൻ സർക്കാർ നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. എന്നാൽ, ഇത്തരം പദ്ധതികളെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളിലൂടെ, ജനങ്ങളെ കബളിപ്പിക്കാൻ നിരവധി തട്ടിപ്പുകാർ ശ്രമിക്കുന്നു.
ഇത്തരത്തിൽ, ‘വിദ്യാർത്ഥികൾക്കുള്ള സൗജന്യ സ്മാർട്ട്‌ഫോൺ സ്കീം 2022’ പ്രകാരം പഠനത്തെ പിന്തുണയ്ക്കുന്നതിനായി, വിദ്യാഭ്യാസ മന്ത്രാലയം രാജ്യത്തുടനീളമുള്ള എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ സ്മാർട്ട്‌ഫോണുകൾ നൽകുമെന്ന്, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു സന്ദേശത്തിൽ അവകാശപ്പെടുന്നു. ‘വിദ്യാർത്ഥികളുടെ പഠനത്തെ പിന്തുണയ്ക്കുന്നതിനായി, സ്മാർട്ട്ഫോൺ ലഭിക്കുന്ന പദ്ധതിയിൽ ഭാഗമാകാൻ രജിസ്റ്റർ ചെയ്യണമെന്നും സന്ദേശത്തിൽ പറയുന്നു.
സില്‍വര്‍ലൈന്‍ പദ്ധതി: അനുമതിയില്ലെന്ന് ആവര്‍ത്തിച്ച് റെയില്‍വേ
ഇപ്പോൾ ഈ അവകാശവാദത്തിൽ സർക്കാർ വ്യക്തത വരുത്തിയിട്ടുണ്ട്. പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഫാക്റ്റ് ചെക്ക് എന്ന ട്വിറ്ററിലെ ഔദ്യോഗിക വസ്തുതാ പരിശോധനാ ഹാൻഡിലിലൂടെ, അത്തരം ഒരു പദ്ധതിയും നടത്തുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കി. ‘രാജ്യത്തുടനീളമുള്ള എല്ലാവർക്കും സൗജന്യ സ്മാർട്ട്‌ഫോണുകൾ നൽകുമെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു സന്ദേശം അവകാശപ്പെടുന്നു. ഈ സന്ദേശം വ്യാജമാണ്. ഇന്ത്യാ ഗവൺമെന്റ് അത്തരത്തിലുള്ള ഒരു പദ്ധതിയും നടത്തുന്നില്ല,’ സർക്കാർ വ്യക്തമാക്കി.
A message circulating on social media claims that @EduMinOfIndia will provide free smartphones to everyone across the country#PIBFactCheck:
▶️The message is #Fake
▶️Government of India is not running any such scheme pic.twitter.com/WxvhBeqGR8
— PIB Fact Check (@PIBFactCheck) July 25, 2022
Post Your Comments