കട്ടപ്പന: ഇടുക്കി ഉപ്പുതറക്കടുത്ത് കോതപാറയില്‍ കാട്ടാന ശല്യം രൂക്ഷം. കാട്ടിലേക്ക് കയറാതെ വനത്തിന്റെ അതിർത്തിയിൽ ആന നിൽക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്.
ഇടുക്കി വന്യജീവി സങ്കേതത്തോട് അതിർത്തി പങ്കിടുന്ന മേഖലയാണ് ഉപ്പുതറ പഞ്ചായത്തിലെ കോതപാറ. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി കാട്ടാന ആക്രമണം രൂക്ഷമായിരിക്കുകയാണ് ഇവിടെ. രാത്രി കാലങ്ങളിൽ കൃഷിയിടത്തിലെത്തുന്ന കാട്ടാനക്കൂട്ടം വാഴ, ഏലം തുടങ്ങിയ കൃഷികളെല്ലാം നശിപ്പിക്കുന്നു. രാത്രിയിൽ പേടി മൂലം പുറത്തിറങ്ങാനും കഴിയുന്നില്ല. വന്യജീവികൾ കടക്കാതിരിക്കാൻ സ്ഥാപിച്ച് വൈദ്യുത വേലി തകർന്നു കിടക്കുന്ന സ്ഥലത്തിലൂടെയാണ് കാട്ടാനകളെത്തുന്നത്.
ആനകളെ തുരത്താൻ നടപടികളുണ്ടായില്ലെങ്കിൽ വനംവകുപ്പ് ഓഫീസ് ഉപരോധമടക്കമുള്ള സമരം നടത്താനാണ് കർഷകരുടെ തീരുമാനം.
Post Your Comments