തിരുവനന്തപുരം: കേരളത്തിലെ റോഡുകളുടെ വികസനത്തിനായി കോടികളുടെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. 506.14 കോടി രൂപയാണ് റോഡ് വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഉത്തരവിറക്കി.
Read Also:മങ്കിപോക്‌സിനെ ഭയക്കേണ്ട,കോവിഡ് പോലെ പകരില്ല : വിശദാംശങ്ങള്‍ പങ്കുവെച്ച് ആരോഗ്യ വിദഗ്ധര്‍
സംസ്ഥാനത്തെ പ്രധാനപ്പെട്ട 30 റോഡുകളുടെ നവീകരണത്തിനായാണ് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിരിക്കുന്നത്. സെന്‍ട്രല്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ടില്‍ (സി. ആര്‍.ഐ.എഫ് ) നിന്നാണ് തുക വകയിരുത്തിയിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മുപ്പത് റോഡുകളുടെ നവീകരണത്തിനാണ് കേന്ദ്ര സഹായം. ആകെ 403.25 കിലോമീറ്റര്‍ റോഡാണ് പദ്ധതിപ്രകാരം നവീകരിക്കപ്പെടുക.
Post Your Comments