ജയ്പൂർ: പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒരുകോടി രൂപയുടെ കള്ളനോട്ട് കണ്ടെത്തി. രാജസ്ഥാനിലെ ബിക്കാനീർ പോലീസ്, വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ റെയ്ഡിലാണ് കള്ളനോട്ട് പിടികൂടിയത്. പ്രധാനമായും ജവഹർ നവോദയ വിദ്യാലയ, ചുരു പോലീസ് സ്റ്റേഷൻ മേഖലകളിലാണ് റെയ്ഡ് നടന്നത്.
വിവിധ ജില്ലകളിലായി 23 സ്ഥലങ്ങളിലാണ് പോലീസ് റെയ്ഡുകൾ നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ കൃഷ്ണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിട്ടുണ്ട്. നോട്ടുകൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന പല ഗ്രൂപ്പുകളിലെ അംഗങ്ങളാണ് ഇവരെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
Also read: ഞാൻ ‘ഗാന്ധി’മാർക്കെതിരെ സംസാരിച്ചു: മകളെ ലക്ഷ്യമിടാനുള്ള കാരണം വ്യക്തമാക്കി സ്മൃതി ഇറാനി
കള്ളനോട്ടുകൾ അച്ചടിക്കാനും ഡിസൈൻ ചെയ്യാനുമുള്ള യന്ത്രങ്ങളും ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തു. ഇൻസ്പെക്ടർ ജനറൽ ഓംപ്രകാശ് നേതൃത്വം നൽകിയ സംഘമാണ് റെയ്ഡ് നടത്തിയത്. കള്ളനോട്ട് സംഘത്തെ ദീർഘനാളായി നോട്ടമിട്ടു വരികയായിരുന്നുവെന്നും ഇപ്പോഴാണ് കയ്യോടെ പിടികൂടാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments