ഡൽഹി: താൻ രാഹുൽ-സോണിയ-പ്രിയങ്ക ഗാന്ധി ത്രയത്തിനെതിരെ സംസാരിച്ചുവെന്നും, അതുകൊണ്ടാണ് അവൾ തന്റെ മകളെ ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കി കേന്ദ്രമന്ത്രി സ്മൃതി ഇറാനി.
ശനിയാഴ്ച വൈകുന്നേരം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. നിറഞ്ഞ കണ്ണുകളോടെ വളരെ വൈകാരികമായി സംസാരിച്ച സ്മൃതി ഇറാനി, മകൾക്കെതിരെയുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാക്കി.
Also read: അവധൂത അഷ്ടകം
സ്മൃതി ഇറാനിയുടെ മകൾ ഗോവയിൽ അനധികൃതമായി ബാർ നടത്തുന്നുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. എന്നാൽ തന്റെ മകൾ ഇപ്പോഴും കോളേജ് വിദ്യാർത്ഥിനിയാണെന്നും, അവൾ ബാർ ഒന്നും നടത്തുന്നില്ലെന്നും സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി. അവൾക്ക് ആകെയുള്ള പോരായ്മ, ഒരു പത്രസമ്മേളനത്തിൽ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും 5000 കോടി കൊള്ളയടിച്ച വിവരം തുറന്നു പറഞ്ഞത് അവളുടെ അമ്മയാണെന്നത് മാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു.
Post Your Comments