ഒറിഗോൺ: ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലും അഭിമാന നേട്ടവുമായി ഇന്ത്യ. കോടിക്കണക്കിന് ഇന്ത്യക്കാരുടെ അഭിമാനം വാനോളമുയർത്തിക്കൊണ്ട് ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ നീരജ് ചോപ്ര വെള്ളി മെഡൽ നേടി. ജാവലിൻ ത്രോ ഫൈനലിൽ ലോക ചാമ്പ്യൻഷിപ്പിലെ നീരജ് ചോപ്രയുടെ വെള്ളി നേട്ടത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നീരജിന്റെ മെഡൽ ഇന്ത്യയ്ക്ക് വലിയൊരു നേട്ടമാണെന്നും, ഇന്ത്യൻ കായികരംഗത്തെ സവിശേഷ നിമിഷമായതെന്നും അദ്ദേഹം പറഞ്ഞു.
യുഎസിലെ യൂജിനിൽ നടന്ന ജാവലിൻ ത്രോ ഫൈനലിൽ വെള്ളി നേടി ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ പുരുഷ ട്രാക്ക് ആൻഡ് ഫീൽഡ് അത്‌ലറ്റായി ചോപ്ര ചരിത്രമെഴുതി. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ 88.13 മീറ്റർ ദൂരം പിന്നിട്ടാണ് നീരജിന്റെ ജാവലിൻ വെള്ളി മെഡൽ ഉറപ്പാക്കിയത്. നേരത്തെ, യോഗ്യത റൗണ്ടിൽ രണ്ടാം സ്ഥാനക്കാരനായിട്ടാണ് നീരജ് ഫൈനലിന് യോഗ്യത നേടിയത്. ഗ്രനാഡയുടെ ലോക ചാമ്പ്യനായ ആൻഡേഴ്സൺ പീറ്റേഴ്സ് ആണ് സ്വർണ്ണം നേടിയത്. 90.46 ദൂരത്താണ് അദ്ദേഹത്തിന്റെ ജാവലിൻ മാർക്ക് ചെയ്തത്.
നീരജിന്റെ ‘ജാവലിൻ പ്രണയം’ ആദ്യ കാഴ്ചയിൽ തന്നെ തോന്നിയതാണ്. ഇന്ത്യയുടെ വടക്കൻ ഭാഗത്ത് തന്റെ കുട്ടിക്കാലം ആഘോഷിച്ചു കൊണ്ടിരുന്ന, കൊച്ചുനീരജിനെ ഒരിക്കൽ വ്യായാമം ചെയ്യുന്നതിനായി അമ്മാവൻ അടുത്തുള്ള സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോയി. അവിടെ വച്ചാണ് ചോപ്ര ആദ്യമായി ജാവലിൻ കാണുന്നത്. ആദ്യ കാഴ്ചയിൽ തന്നെ അവന് ജാവലിനോട് അടങ്ങാത്ത ആവേശം തോന്നി. അവിടെ തുടങ്ങിയതാണ് നീരജിന്റെ പോരാട്ടം.
Post Your Comments