Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

വിവാഹ ശേഷം നവവധു അഞ്ച് ദിവസം നഗ്നയായി കഴിയണം: വിചിത്ര ആചാരം തുടരുന്ന ഇന്ത്യൻ ഗ്രാമം

ലോകത്ത് വിവിധ തരം സംസ്‌കാരങ്ങളും അവയ്‌ക്കെല്ലാം വിവിധ ആചാരങ്ങളുമുണ്ട്. ഓരോ സ്ഥലത്തിനും അതിന്റേതായ ആചാരങ്ങളും പാരമ്പര്യങ്ങളുമുണ്ട്. അതാത് സ്ഥലത്തുള്ളവർ കാലങ്ങളായി അത്തരം ആചാരങ്ങൾ തുടർന്ന് വരുന്നു. ചിലത് കേൾക്കുമ്പോൾ വിചിത്രമെന്ന് തോന്നാം. അത്തരമൊരു ആചാരം കേട്ട് കണ്ണ് മിഴിക്കുകയാണ് സോഷ്യൽ മീഡിയ. ഇന്ത്യയിലെ ഒരു ഗ്രാമത്തിൽ വിവാഹം കഴിഞ്ഞാൽ നവവധു അഞ്ച് ദിവസം വിവസ്ത്രയായി കഴിയണം.

ഹിമാചൽ പ്രദേശിലെ മണികർൺ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന പിനി എന്ന ഗ്രാമത്തിലാണ് വർഷങ്ങളായി ഈ വിചിത്ര ആചാരം നടത്തിവരുന്നത്. ഇവിടെയുള്ള വിചിത്രമായ ആചാരങ്ങളും ആഘോഷങ്ങളും പുറംലോകത്തിന് അത്ര പരിചിതമായ കാര്യമല്ല. ഇവുടെ വിവാഹത്തിന് ശേഷം നവവധുമാർ ഭർത്താക്കന്മാരിൽ നിന്നും അകന്ന് കഴിയും. അവർക്ക് വസ്ത്രം ധരിക്കാൻ അനുവാദമില്ല. തിന്മയുടെ കണ്ണിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിനാണ് നാട്ടുകാർ അങ്ങനെ ചെയ്യുന്നത്. അഞ്ച് ദിവസമാണ് ഈ ആചാരമുള്ളത്.

നവദമ്പതികളുടെ പുരോഗതിക്കായി ഈ പാരമ്പര്യം പിന്തുടരുന്നു, കാരണം ഇത് ഒരു നല്ല ഭാഗ്യം കൊണ്ടുവരുമെന്ന് ആളുകൾ വിശ്വസിക്കുന്നു. ആരെങ്കിലും ഇത് പാലിക്കാൻ വിസമ്മതിച്ചാൽ, അത് ഒരു മോശം ശകുനമായി കണക്കാക്കും. ഈ ദിവസങ്ങളില്‍ ഭാര്യയും ഭര്‍ത്താവും മുഖാമുഖം നോക്കാൻ പാടുള്ളതല്ല. കാലാവസ്ഥ പരിഗണിച്ച് സ്ത്രീകൾക്ക് കമ്പിളി കഷണങ്ങള്‍ ഉപയോഗിച്ച് ശരീരം മറയ്ക്കാന്‍ അനുവാദമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button