Latest NewsKeralaNews

ശ്രീറാമിനെ ആലപ്പുഴയുടെ ഭരണച്ചുമതല ഏല്‍പ്പിച്ചത് ശരിയായില്ല: കെ.സി വേണുഗോപാല്‍

 

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴയുടെ ഭരണച്ചുമതല ഏല്‍പ്പിച്ചത് ശരിയായില്ലെന്ന് കെ.സി വേണുഗോപാല്‍. ഈ ഉദ്യോഗസ്ഥന്‍ ആരോപണ വിധേയനാണ്. എന്നിട്ടും സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മനസിലാകുന്നില്ല. മാറ്റം നടന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശൈലിയിലാണെന്നും കെ.സി വേണുഗോപാല്‍ പ്രതികരിച്ചു.

 

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെതിരെ നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. കളങ്കിതനായ വ്യക്തിയെ ആലപ്പുഴയില്‍ കളക്ടറായി നിയമിച്ചത് അംഗീകരിക്കില്ലെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എ.എ ഷുക്കൂര്‍ പ്രതികരിച്ചു. ശ്രീറാം വെങ്കിട്ടരാമന്‍ ചെയ്ത കാര്യങ്ങള്‍ ജനമനസുകളില്‍ നീറിനില്‍ക്കുന്നുണ്ട്. നിയമനം പിന്‍വലിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് ഷുക്കൂര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button