തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി വാങ്ങിയ പുതിയ വാഹനമാണ് കിയ കാർണിവൽ. കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയുടെ കാര്‍ണിവല്‍ സീരിസിലെ ലിമോസിന്‍ കാറാണ്, മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് 33 ലക്ഷം രൂപ ചെലവാക്കി വാങ്ങിയത്. എന്നാൽ, ഇപ്പോൾ ഇതിനെതിരെ പരിഹാസവുമായി എത്തിയിരിക്കുകയാണ് അഡ്വ. ജഹാംഗീര്‍ റസാഖ്.
മുഖ്യമന്ത്രിയുടെ വ്യക്തിപരമായ കാര്യങ്ങൾ പ്ലാൻ ചെയ്യുന്നവർക്കൊക്കെ കാര്യമായ എന്തോ പിശകുണ്ട് എന്നും അറേബ്യൻ രാജ്യങ്ങളിൽ കുട്ടികളെ സ്കൂളിൽ കൊണ്ടുവിടാനും, ഹൗസ് ഡ്രൈവർമാർ മാർക്കറ്റിൽപ്പോയി അറബികളുടെ അടുക്കളകളിലേക്ക് ഭക്ഷണസാധനങ്ങൾ വാങ്ങാനും ഉപയോഗിക്കുന്ന ‘ചവറു വണ്ടികളാണ്’ KIA യുടേത് എന്നും ജഹാംഗീര്‍ റസാഖ് സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.
read also: മദ്യപിച്ച് ലക്കുകെട്ട് യുവാവിന്റെ സാഹസിക പ്രകടനം: പ്രാവിന്റെ പ്രതിമയുടെ മുകളിൽ കയറിയിരുന്ന് അഭ്യാസം
കുറിപ്പ് പൂർണ്ണ രൂപം,
മുഖ്യമന്ത്രിയുടെ വ്യക്തിപരമായ കാര്യങ്ങൾ പ്ലാൻ ചെയ്യുന്നവർക്കൊക്കെ കാര്യമായ എന്തോ പിശകുണ്ട്. അറേബ്യൻ രാജ്യങ്ങളിൽ കുട്ടികളെ സ്കൂളിൽ കൊണ്ടുവിടാനും, ഹൗസ് ഡ്രൈവർമാർ മാർക്കറ്റിൽപ്പോയി അറബികളുടെ അടുക്കളകളിലേക്ക് ഭക്ഷണസാധനങ്ങൾ വാങ്ങാനും ഉപയോഗിക്കുന്ന ‘ചവറു വണ്ടികളാണ്’ KIA യുടേത്.
KIA കാർണിവൽ ടൊയോട്ട ഇന്നോവയുമായി താരതമ്യംപോലും സാധിക്കാത്ത “പറക്കും തളികയാണ്!” ഇന്നോവയിൽ പാർട്ടി സെക്രട്ടറികാലം മുതൽ യാത്രചെയ്യുന്ന, ഇപ്പോൾ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമുള്ള സഖാവ് വിജയന് ചേരുന്ന വണ്ടിയേയല്ല Carnival. അദ്ദേഹം ഒരാഴ്ചക്കകം ആ വണ്ടി മാറ്റുമെന്നും ഉറപ്പ്!
ഏതൊരു മുഖ്യമന്ത്രിയുടെയും Personal staff ൽ, അൽപ്പം വിവരവും ബോധവും, ഓട്ടോമൊബൈൽ updates ഉം അറിയുന്നവർ കൂടെയുണ്ടാകുന്നതും നല്ലതാണ്. ആരോഗ്യത്തിനും, ശുഭകരമായ യാത്രകൾക്കും!! ?❤?
Post Your Comments