NewsTechnology

ഇനി ഫോട്ടോയും റീമിക്സ് ചെയ്യാം, പുതിയ അപ്ഡേറ്റുമായി ഇൻസ്റ്റഗ്രാം

ചിത്രങ്ങൾ റീമിക്സ് ചെയ്യാൻ താൽപ്പര്യമില്ലാത്തവർക്ക് അത് ഓഫ് ചെയ്തു വെക്കാനും കഴിയുന്നതാണ്

ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഇൻസ്റ്റാഗ്രാം. നിലവിലെ അപ്ഡേറ്റ് പ്രകാരം, വീഡിയോകൾക്ക് മാത്രമാണ് റീമിക്സ് ഫീച്ചർ ലഭ്യമായിരുന്നത്. എന്നാൽ, പബ്ലിക് അക്കൗണ്ടിലെ ഫോട്ടോകൾ ഉപയോഗിച്ചും റീമിക്സ് ചെയ്യാൻ സാധിക്കുന്നതാണ് പുതിയ അപ്ഡേറ്റ്.

എല്ലാ ഉപയോക്താക്കളിലേക്കും ഫോട്ടോ റീമിക്സ് ഫീച്ചർ എത്തുന്നതോടെ, ഈ ഫീച്ചർ ഡിഫോൾട്ടായി ആക്ടിവേറ്റ് ചെയ്യപ്പെടുന്നതാണ്. ഇതോടെ, ക്രിയേറ്റർമാർക്ക് പബ്ലിക് അക്കൗണ്ടിൽ നിന്ന് ഫോട്ടോകൾ ഉപയോഗിച്ച് എളുപ്പത്തിൽ റീമിക്സ് വീഡിയോകൾ ചെയ്യാം. കൂടാതെ, ചിത്രങ്ങൾ റീമിക്സ് ചെയ്യാൻ താൽപ്പര്യമില്ലാത്തവർക്ക് അത് ഓഫ് ചെയ്തു വെക്കാനും കഴിയുന്നതാണ്.

Also Read: മിറ അസറ്റ്: പുതിയ നീക്കങ്ങൾ ഇങ്ങനെ

റീൽസ് റീമിക്സിലെ ലേഔട്ടിലും മാറ്റങ്ങൾ വരുത്താനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വീഡിയോകൾ ചിത്രീകരിക്കുമ്പോൾ ഹൊറിസോണ്ടലായും വെർട്ടിക്കലായും റീൽസ് വീഡിയോകൾ ക്രമീകരിക്കാൻ കഴിയുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button