ഗൂഗിളിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ഇന്ത്യൻ ഗെയിമിംഗ് കമ്പനികൾ. ഇന്ത്യയിലെ സ്കിൽ- ഗെയിമിംഗ് പ്ലാറ്റ്ഫോമുകളോട് വിവേചനമായ രീതിയിൽ ഗൂഗിൾ പ്രവർത്തിക്കുന്നുവെന്നാണ് പരാതിയുടെ ഉള്ളടക്കം. വിദേശ കമ്പനികൾക്ക് വേണ്ടി ഇന്ത്യൻ കമ്പനികളെ പരിഗണിക്കുന്നില്ലെന്നും പരാതിയിൽ കമ്പനികൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മേക് മൈ ട്രിപ്പ്, സൊമാറ്റോ, ഒയോ തുടങ്ങിയ ടെക് അധിഷ്ഠിത കമ്പനികളുടെ പിന്തുണയോടെയാണ് ഗെയിമിംഗ് കമ്പനികൾ പാർലമെന്റ് സമിതിയെ സമീപിച്ചിരിക്കുന്നത്. ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജയന്ത് സിൻഹയുടെ അധ്യക്ഷതയിലുള്ളതാണ് പാർലമെന്റിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി.
Also Read: വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
ഗൂഗിളിന്റെ ഏകാധിപത്യ പ്രവണതകൾക്കെതിരെ അമേരിക്കയിൽ 36 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇന്ത്യൻ കമ്പനികളും പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യൻ കമ്പനികളുടെ ആപ്പുകൾ ജനങ്ങൾ ഡൗൺലോഡ് ചെയ്യുമ്പോൾ ഗൂഗിൾ മുന്നറിയിപ്പ് സന്ദേശം നൽകി അവരെ പിന്തിരിപ്പിക്കുകയാണെന്നും കമ്പനികൾ പറയുന്നു.
Post Your Comments