പാറ്റ്ന: പടക്ക നിര്‍മ്മാണ ശാലയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. ബിഹാറിലാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. ഖൈറ പോലീസ് സ്റ്റേഷന്‍ പരിധിയിലുളള ഖൊദൈബാഗില്‍ റിയാസ് മിയാന്‍ എന്നയാളുടെ വീട്ടിലാണ് സ്‌ഫോടനം നടന്നത്. വന്‍തോതില്‍ ഇവിടെ സ്‌ഫോടക വസ്തുക്കളും പടക്കങ്ങളും സംഭരിച്ചിട്ടുണ്ടായിരുന്നു എന്നാണ് വിവരം. വീട് പൂര്‍ണമായും തകര്‍ന്നു.
അതേസമയം, സ്ഫോടനത്തില്‍ പരിക്കേറ്റവര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഉണ്ടെന്നും അവര്‍ രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്നും പ്രദേശവാസികള്‍ പറയുന്നു.സംഭവ സ്ഥലത്ത് സരണ്‍ എസ്പി സന്തോഷ് കുമാര്‍ സന്ദര്‍ശനം നടത്തുകയും മരണം സ്ഥിരീകരിക്കുകയും ചെയ്തു. കൂടാതെ പടക്ക ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഫോറന്‍സിക് സംഘത്തിന്റേയും ബോംബ് സ്‌ക്വാഡിന്റേയും സേവനം തേടുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിന്റെ ഭാഗമായി സ്ഫോടനത്തെ കുറിച്ച് അന്വേഷിക്കാന്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി സംഘം മുസാഫര്‍നഗറില്‍ നിന്ന് സംഭവസ്ഥലത്തെത്തി. അതിശക്തമായ സ്‌ഫോടകവസ്തുവാണ് നിര്‍മ്മാണ ശാലയില്‍ ഒരുക്കിയിരുന്നതെന്നാണ് സൂചന.
Post Your Comments