
കണ്ണൂർ: കണ്ണൂരിൽ മദ്യപിച്ച് ലക്കുകെട്ട് യുവാവിന്റെ അഭ്യാസ പ്രകടനം. നാട്ടുകാരെയും പോലീസിനെയും ആശങ്കയിലാക്കിയായിരുന്നു യുവാവിന്റെ പ്രകടനങ്ങൾ. മദ്യപിച്ച് ലക്കുകെട്ട യുവാവ് ഇരിക്കാനായി കണ്ടെത്തിയ സ്ഥലമാണ് എല്ലാവർക്കും തലവേദനയായത്. കണ്ണൂർ കാൾടെക്സ് ജംഗ്ഷനിലായിരുന്നു സംഭവം. ജംഗ്ഷനിലുള്ള പ്രാവിന്റെ പ്രതിമയുടെ മുകളിലാണ് യുവാവ് കയറിയിരുന്നത്.
പ്രാവിന്റെ പ്രതിമയ്ക്ക് മുകളിൽ കയറി ഇരുന്ന ഇയാൾ വഴിയെ പോകുന്ന വാഹനങ്ങളെ നോക്കി കൈവീശി കാണിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇടയ്ക്ക് ഇയാൾ എഴുന്നേറ്റ് പ്രതിമയുടെ മുകളിൽ നിൽക്കുകയും ചെയ്യുന്നുണ്ട്. വളരെ പണിപ്പെട്ടാണ് ഇയാളെ പോലീസ് പ്രതിമയുടെ മുകളിൽ നിന്നും താഴെയിറക്കിയത്.
Post Your Comments