Latest NewsKeralaNews

ഇനി കുറച്ച് ചാരിറ്റി ആകാം! പാര്‍ട്ടിയുടെ വളര്‍ച്ചക്ക് ചാരിറ്റി ഗുണം ചെയ്യുമെന്ന് കെ സുധാകരൻ

കണ്ണൂർ: പാവപ്പെട്ട ജനങ്ങളെ കോൺഗ്രസ് പ്രവർത്തകർ സഹായിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ. പ്രവർത്തകർ കൂടുതൽ ചാരിറ്റി പ്രവർത്തനങ്ങളിലേക്ക് ഇറങ്ങണമെന്നും, അത് പാർട്ടിയുടെ വളർച്ചയ്ക്ക് ഗുണം ചെയ്യുമെന്നും സുധാകരൻ പറഞ്ഞു. പാവപ്പെട്ടവർക്ക് സഹായമാകാൻ കോൺഗ്രസിന് സാധിക്കണമെന്നും, സംസ്ഥാനത്തുടനീളം ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി വരണമെന്നും സുധാകരൻ പറഞ്ഞു.

‘നല്ല വീക്ഷണത്തോട് കൂടി, ഉറച്ച മനസോട് കൂടി, ആത്മവിശ്വാസത്തോട് കൂടി ചാരിറ്റി പ്രവർത്തനങ്ങളിലേക്ക് കടക്കണം. ചാരിറ്റി പ്രവർത്തനങ്ങൾ ഏറ്റെടുക്കണം. ചാരിറ്റി പ്രവർത്തനങ്ങൾ പാർട്ടിയുടെ വളർച്ചയ്ക്ക് ഗുണം ചെയ്യും. കോൺഗ്രസിനും ആ ഗുണം കൈയ്യിലെത്തി പിടിക്കാൻ സാധിക്കണം. നമ്മളും ആ വഴിയിലോട്ട് പോകണം. കലാ – സാഹിത്യ – മാധ്യമ മേഖലകളിൽ ഇടപെടണം’, സുധാകരൻ പറഞ്ഞു.

അതേസമയം, കേരളത്തിൽ കോൺഗ്രസിന് വളരാൻ ചാരിറ്റി വേണ്ട അവസ്ഥയാണോ എന്ന വിമർശനവും ഉയരുന്നുണ്ട്. കേരളത്തിൽ കോൺഗ്രസ് അഭിമുഖീകരിക്കുന്നത് വലിയ പ്രതിസന്ധിയാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പില്‍ രണ്ടാം പരാജയം കോണ്‍ഗ്രസ് പ്രതിക്ഷിച്ചിരുന്നില്ലെന്നും, കോണ്‍ഗ്രസിന്റെ പരാജയം ജനാധിപത്യ ശക്തികളെ തളര്‍ത്തിയെന്നും അദ്ദേഹം പറയുന്നു. രണ്ടാമൂഴം ഇടതു പക്ഷം ജയിച്ചുവെന്നത് ജനാധിപത്യ വിശ്വാസികളെ വല്ലാതെ അലട്ടി. ആ തളര്‍ച്ച പ്രസ്ഥാനത്തെയും ബാധിച്ചിട്ടുണ്ടെന്ന് സുധാകരൻ വിലയിരുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button