ഇന്ന് എല്ലാവരെയും അലട്ടുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് അസിഡിറ്റി. കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കിൽ അൾസറിലേക്കും മറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്കും അസിഡിറ്റി നയിക്കും. അസിഡിറ്റി തടയാൻ ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് പരിചയപ്പെടാം.
അസിഡിറ്റിയുടെ പ്രശ്നമുള്ളവർ കൃത്യസമയത്ത് തന്നെ ആഹാരം കഴിക്കാൻ ശ്രമിക്കുക. ഒരുപാട് ഭക്ഷണം ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കുക. ഇടയ്ക്കിടെ പഴങ്ങളും നട്ട്സും കഴിക്കുന്നത് നല്ലതാണ്. കൂടാതെ, ഭക്ഷണത്തിന് അരമണിക്കൂർ മുമ്പോ ഭക്ഷണത്തിനു ശേഷമോ വെള്ളം കുടിക്കുക.
എണ്ണ, കൊഴുപ്പ്, എരിവ് തുടങ്ങിയവ അധികമുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. നാരുകൾ അടങ്ങിയ പച്ചക്കറികളും പഴങ്ങളും പരമാവധി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. അതേസമയം, ആസിഡ് അടങ്ങിയ ഓറഞ്ച് പോലുള്ള പഴങ്ങൾ അധികം കഴിക്കാതിരിക്കുക.
ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങുന്ന ആൾ ആണെങ്കിൽ ആ ശീലം പരമാവധി ഒഴിവാക്കുക. രാത്രി ഏറെ നേരം വൈകി ഭക്ഷണം കഴിക്കുന്ന ശീലവും ഒഴിവാക്കിയാൽ അസിഡിറ്റിയിൽ നിന്നും പരമാവധി മോചനം നേടാൻ സാധിക്കും.
Post Your Comments