Latest NewsNewsIndiaCrime

3 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് പതിമൂന്നുകാരൻ: പോലീസ് റിപ്പോർട്ട്

ഗോണ്ട: ഉത്തർപ്രദേശിലെ വസീർഗഞ്ച് പ്രദേശത്തെ ഒരു ഗ്രാമത്തിൽ മൂന്ന് വയസ്സുകാരിയെ കൗമാരക്കാരൻ ബലാത്സംഗം ചെയ്തതായി പോലീസ്. പെൺകുട്ടിയെ അമ്മയാണ് കൗമാരക്കാരനെതിരെ പരാതി നൽകിയിരിക്കുന്നത്. ശനിയാഴ്ച 13 വയസ്സുള്ള ആൺകുട്ടി പെൺകുട്ടിയെ കളിക്കാനെന്ന വ്യാജേന ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോവുകയും, ഇവിടെ വെച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പെൺകുട്ടിയുടെ അമ്മ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ അവിടെ നിന്ന് ജുവനൈൽ ഹോമിലേക്ക് അയച്ചതായി അഡീഷണൽ പോലീസ് സൂപ്രണ്ട് ശിവരാജ് പറഞ്ഞു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button