പലതരത്തിലുള്ള പണം ഇടപാടുകൾക്ക് യുപിഐ സേവനം ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇതിനായി ഗൂഗിൾ പേ, ഫോൺപേ, ആമസോൺപേ തുടങ്ങിയ ഡിജിറ്റൽ പേയ്മെന്റ് ആപ്ലിക്കേഷനുകളെയാണ് ആശ്രയിക്കാറുള്ളത്. ഇത്തരത്തിൽ അക്കൗണ്ടിൽ പണം ഇല്ലെങ്കിലും പേയ്മെന്റുകൾ നടത്താൻ സഹായിക്കുന്ന സംവിധാനമാണ് ഉടൻ എത്തുന്നത്. ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ബന്ധിപ്പിക്കുന്നതോടെ, ഗൂഗിൾ പേ, ഫോൺപേ പോലുള്ള ആപ്പുകൾ മുഖാന്തരം ക്യൂആർ കോഡ് സ്കാൻ ചെയ്ത് എളുപ്പത്തിൽ ഓൺലൈനായി പണമടയ്ക്കാൻ കഴിയും.
റിപ്പോർട്ടുകൾ പ്രകാരം, രണ്ട് മാസത്തിനുള്ളിൽ ക്രെഡിറ്റ് കാർഡുകൾ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് സംവിധാനവുമായി ബന്ധിപ്പിക്കും. ജൂണിൽ ചേർന്ന പണനയ അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Also Read: ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 4×400 റിലേ ഓടാൻ വിരമിക്കൽ നീട്ടിവെച്ച് അലിസൺ ഫെലിക്‌സ്
‘നിലവിൽ, റുപേ കാർഡുകൾ യുപിഐയുമായി ബന്ധിപ്പിക്കുന്നത് സമയ ബന്ധിതമായി പൂർത്തിയാക്കാനുളള പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുന്നുണ്ട്. ഇത് രണ്ട് മാസത്തിനുള്ളിൽ പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ’, നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ദിലീപ് അസ്ബെ പറഞ്ഞു.
Post Your Comments