NewsLife StyleNews

പല്ലുവേദന തടയാൻ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

 

പലരെയും അലട്ടുന്ന വേദനകളിൽ ഒന്നാണ് പല്ലുവേദന. പല്ലിനും താടിയെല്ലിനും ചുറ്റുമുള്ള വേദനയാണ് പൊതുവെ പല്ലുവേദന എന്ന് അറിയപ്പെടുന്നത്. പല്ലുവേദനയ്ക്ക് കാരണങ്ങൾ പലതാണ്. അണുബാധ, പല്ല് ചെറുതാകുന്നത്, മോണ കുറയുന്നത് തുടങ്ങിയവയൊക്കെ പല്ലുവേദനയ്ക്ക് കാരണങ്ങളാണ്. പല്ലുവേദന രണ്ട് ദിവസത്തിൽ കൂടുകയാണെങ്കിൽ വിദഗ്ധചികിത്സ ഉറപ്പായും തേടണം. അതേസമയം, പല്ലുവേദനയുടെ തുടക്കത്തിൽ പരീക്ഷിച്ചു നോക്കാവുന്ന ചില എളുപ്പവഴികൾ ഇതാ.

ഉപ്പിട്ട വെള്ളം ഉപയോഗിച്ച് വായ കഴുകി വൃത്തിയാക്കി തുപ്പുന്നത് പല്ലുവേദന അകറ്റാൻ സഹായിക്കും. വായ്ക്കകത്തുള്ള നീര് കുറയ്ക്കാനും മുറിവുകൾ ഭേദമാക്കാനും തൊണ്ട വേദനയ്ക്ക് ശമനമുണ്ടാക്കാനും ഉപ്പുവെള്ളം ഏറെ നല്ലതാണ്.

ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള വെളുത്തുള്ളി ബാക്ടീരിയകളെ നശിപ്പിക്കുകയും വേദന സംഹാരിയായി പ്രവർത്തിക്കുകയും ചെയ്യും. വെളുത്തുള്ളി ചവച്ച് കഴിക്കുന്നത് പല്ലുവേദന മാറാൻ സഹായിക്കും.

പല്ലുവേദനയ്ക്കുള്ള മികച്ചൊരു പ്രതിവിധിയാണ് ഗ്രാമ്പൂ. ഇത് വേദന നിയന്ത്രിക്കുക മാത്രമല്ല വീക്കം ശമിപ്പിക്കുകയും ചെയ്യും. കറ്റാർ വാഴയുടെ ഇലകൾക്കുള്ളിലെ നീര് ഔഷധ ഗുണങ്ങളുള്ളതാണ്. വായ്ക്കുള്ളിലെ അണുക്കളെ നശിപ്പിക്കാനും പല്ലുകളുടെ ശോഷണം തടുക്കാനും കറ്റാർ വാഴയ്ക്ക് കഴിവുണ്ട്. അതിന്റെ നീരെടുത്ത് വേദനയുള്ള ഭാഗത്ത് പുരട്ടി ചെറുതായി തടവിയാൽ വേദനയ്ക്ക് നല്ല കുറവുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button