ഉയർച്ചയുടെ പാതയിൽ റിലയൻസ് ഇൻഡസ്ട്രീസ്. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ ഏകീകൃത അറ്റാദായത്തിലും കമ്പനിയുടെ വരുമാനത്തിലും വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ 12,273 കോടിയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, ഇത്തവണ ഏകീകൃത അറ്റാദായം 46.29 ശതമാനം ഉയർന്നു. ഇതോടെ, ഏകീകൃത അറ്റാദായം 17,955 കോടി രൂപയായി. അതേസമയം, കമ്പനിയുടെ വരുമാനം 54.54 ശതമാനം ഉയർന്ന് 2,23,113 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് 1,44,372 കോടി രൂപയായിരുന്നു.
റിലയൻസ് ജിയോ, റിലയൻസ് റീട്ടെയിൽ എന്നിവയുടെ വരുമാനത്തിലും വളർച്ച കൈവരിച്ചിട്ടുണ്ട്. റിലയൻസ് റീട്ടെയിലിന്റെ വരുമാനം ഇത്തവണ 51.9 ശതമാനമാണ് ഉയർന്നത്. ഇതോടെ, വരുമാനം 58,554 കോടി രൂപയായി. അതേസമയം, റിലയൻസ് ജിയോയും മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. കൂടുതൽ വരിക്കാരെ നേടി ത്രൈമാസ അറ്റാദായത്തിൽ 24 ശതമാനം വളർച്ച നേടാൻ ജിയോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ജൂൺ 30 ന് അവസാനിച്ച പാദത്തിൽ 43.35 ബില്യൺ രൂപയായാണ് കമ്പനിയുടെ അറ്റാദായം ഉയർന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 35.01 ബില്യൺ രൂപയായിരുന്നു.
Also Read: സ്റ്റാർ ഹോട്ടലിൽ കശപിശ: ഷെഫ് വെയിറ്ററെ കുത്തിക്കൊന്നു
Post Your Comments