AlappuzhaLatest NewsKeralaNattuvarthaNews

സ്‌കൂട്ടറിൽ കെഎസ്ആർടിസി ബസ് തട്ടി അപകടം : പിതാവ് മരിച്ചു, മകന് പരിക്ക്

കരളകം വാർഡ് കണ്ണാടിച്ചിറയിൽ മാധവൻ (73) ആണ് മരിച്ചത്

ആലപ്പുഴ: അച്ഛനും മകനും സഞ്ചരിച്ച സ്‌കൂട്ടറിൽ കെഎസ്ആർടിസി ബസ് തട്ടിയുണ്ടായ അപകടത്തിൽ പിതാവിന് ദാരുണാന്ത്യം. കരളകം വാർഡ് കണ്ണാടിച്ചിറയിൽ മാധവൻ (73) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൻ ഷാജി (50) പരിക്കേറ്റ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

ഇന്നലെ വൈകുന്നേരം 5.10 ഓടെ ജനറൽ ആശുപത്രി ജംഗ്ഷന് സമീപം പെട്രോൾ പമ്പിന് മുൻവശമായിരുന്നു അപകടം നടന്നത്. കപ്പക്കടയിൽ ബന്ധുവിന്റെ കുട്ടിയുടെ നൂലുകെട്ട് ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ഇരുവരും.

Read Also : വൈവിധ്യവൽക്കരണം ലക്ഷ്യമിട്ട് ഖാദി, വിവാഹ വസ്ത്ര വിപണിക്ക് കൂടുതൽ മുൻതൂക്കം നൽകും

ഒരേ ദിശയിൽ വന്ന ബസിന്റെ പിൻഭാഗം സ്കൂട്ടറിൽ തട്ടിയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ബസിന് അടിയിൽപ്പെട്ട മാധവൻ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പുറകിലേക്ക് മറിഞ്ഞ ഷാജി പരിക്കുകളോടെ രക്ഷപ്പെട്ടു.

മാധവന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ജലജയാണ് മാധവന്റെ ഭാര്യ. മരുമകൾ: കല. മൃതദേഹം ഇന്ന് സംസ്കരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button