Latest NewsIndiaEuropeNewsInternational

മങ്കിപോക്സ് ആഗോള പകർച്ച വ്യാധി:  ലോകാരോഗ്യ സംഘടന

ജനീവ: മങ്കിപോക്സിനെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. കൂടുതൽ രാജ്യങ്ങളിലേക്ക് രോഗം ബാധിച്ച സാഹചര്യത്തിൽ,  ലോകാരോഗ്യ സംഘടന അടിയന്തരയോഗം ചേർന്നാണ് തീരുമാനമെടുത്തത്. മങ്കിപോക്സ് അടിയന്തര ആഗോള പൊതുജന ആരോഗ്യ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

ഇതുവരെ 75 രാജ്യങ്ങളിലാണ് മങ്കിപോക്സ് സ്ഥിരീകരിച്ചതെന്നും അതിൽ 70 ശതമാനത്തോളം രോഗികളും യൂറോപ്യൻ രാജ്യങ്ങളിലാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അസാധാരണമായ നിലയിൽ രോഗവ്യാപനം പ്രകടമാകുക, രോഗം കൂടുതൽ രാജ്യങ്ങളിലേക്ക് പടരാനുള്ള സാധ്യത, രോഗപ്പകർച്ച തടയാൻ ലോകരാജ്യങ്ങളുടെ കൂട്ടായശ്രമം അത്യാവശ്യമാകുന്നത് എന്നിങ്ങനെ മൂന്ന് കാരണങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് ലോകാരോഗ്യ സംഘടന ഒരു രോഗത്തെ ആഗോള പകർച്ചവ്യാധി ആയി പ്രഖ്യാപിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button