ടോക്കിയോ: കൊല്ലപ്പെട്ട മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയുടെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കുന്നതിൽ നിന്നും ജപ്പാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ വിലക്കിയേക്കുമെന്ന് സൂചന. ജപ്പാൻ മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
‘എല്ലാവരെയും അറിയിക്കുന്ന കൂട്ടത്തിൽ ഞങ്ങൾ അദ്ദേഹത്തെയും ഔദ്യോഗികമായി ക്ഷണിക്കും. എന്നാൽ, അദ്ദേഹം വരാതിരിക്കുമെന്ന് ഞങ്ങൾ കരുതുന്നു.’ ജപ്പാൻ വിദേശകാര്യ മന്ത്രാലയത്തിലെ പേര് വെളിപ്പെടുത്താത്ത ഒരു ഉന്നത ഉദ്യോഗസ്ഥൻ പറയുന്നു. ജപ്പാനിലെ പ്രധാന ദിനപത്രമായ സാൻകേ ഷിംബുൻ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് ഈ വിവരങ്ങളുള്ളത്.
Also read: ‘അഴിമതിയിൽ റെക്കോർഡിട്ടല്ലോ?’: കെജ്രിവാളിനെതിരെ രൂക്ഷപരിഹാസവുമായി മന്ത്രി അനുരാഗ് ഠാക്കൂർ
വരുന്ന സെപ്റ്റംബർ 27-ആം തീയതിയാണ് ഷിൻസോ ആബേയുടെ സംസ്കാരച്ചടങ്ങുകൾ നടത്താൻ ജപ്പാൻ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, പുടിൻ ചടങ്ങുകളിൽ പങ്കെടുക്കില്ലെന്നാണ് ക്രെംലിൻ അറിയിച്ചിട്ടുള്ളത്. മാറ്റാരെങ്കിലും പങ്കെടുക്കുമോ എന്നുള്ളത് പ്രൊട്ടോക്കോളിനെ ആശ്രയിച്ചിരിക്കും എന്നാണ് അറിയിപ്പ്.
Post Your Comments