KeralaLatest News

സ്വാതന്ത്ര്യ ദിനത്തിൽ ഭരണഘടന വായിച്ച് പ്രതിജ്ഞയെടുക്കുമെന്ന് സിപിഎം: ഉദ്‌ഘാടനം സജി ചെറിയാനാണോ എന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിക്കാനൊരുങ്ങി സിപിഎം. ദേശീയ പതാക ഉയര്‍ത്തുന്നതിനൊപ്പം ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞയെടുക്കുകയും ചെയ്യും. മുൻ മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസ്താവനയില്‍ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചു പിടിക്കുന്നതിനും പാര്‍ട്ടിക്ക് ഭരണഘടനയോടുള്ള പ്രതിബദ്ധത ബോധ്യപ്പെടുത്തുന്നതിനും വേണ്ടിയാണ് നീക്കം. എന്നാൽ ഇതിനെതിരെ ട്രോളുകൾ ശക്തമാണ്.

ഭരണഘടനയുടെ ആമുഖം വായിച്ചു പ്രതിജ്ഞ എടുക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം സജി ചെറിയാൻ ആണോ എന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം. അതേസമയം, ആഗസ്റ്റ് ഒന്നു മുതല്‍ 15 വരെ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനാണ്‌ സിപിഎം ഒരുങ്ങുന്നത്. കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് പരിപാടികള്‍ ഒരുക്കുന്നത്. സിപിഐയും ഇതേ രീതിയിലാണ് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. സിപിഐയുമായി ചേര്‍ന്ന് ആഘോഷിക്കും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

അതേസമയം, ജിഎസ്ടി നിരക്ക് വർധനവിനെതിരെ ആഗസ്റ്റ് 10ന് വൈകുന്നേരം 5ന് എല്ലാ പ്രാദേശിക കേന്ദ്രങ്ങളിലും ധര്‍ണ്ണ സംഘടിപ്പിക്കും. പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കവെയായിരുന്നു സജി ചെറിയാൻ ഭരണ​ഘടനയെ അവഹേളിച്ചത്. സംഭവം വിവാദമായതോടെ അദ്ദേഹം മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഇത് സംബന്ധിച്ചുള്ള നിയമ നടപടികൾ നേരിടുകയാണ് സജി ചെറിയാൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button