
കേരളത്തിലിന്നു പോരാളിയായി ഒരൊറ്റ സ്ത്രീയെ ഉള്ളൂ, അത് സ്വപ്ന സുരേഷ് ആണെന്ന് എഴുത്തുകാരിയും അധ്യാപികയുമായ ബെറ്റിമോൾ മാത്യു. പോരാളി ഷാജിമാർ കിലുക്കം എന്നു പറഞ്ഞാലും സ്വപ്ന വന്നതു മുതൽ കുലുങ്ങിയത് ശ്രീമതി ടീച്ചർ മുതൽ ചിറ്റപ്പൻ വരെയും ശിവശങ്കറും ജലീലും മുതൽ മുഖ്യൻ വരെയുമാണെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ ബെറ്റിമോൾ പരിഹസിച്ചു.
കുറിപ്പ് പൂർണ്ണ രൂപം,
പോരാളിയായ സ്ത്രീ …!
കേരളത്തിലിന്നു പോരാളിയായി ഒരൊറ്റ സ്ത്രീയെ ഉള്ളൂ. അത് സ്വപ്ന സുരേഷ് ആണ് .
സർക്കാർ വിലാസം കള്ളക്കടത്തിന്റെ കള്ളി പൊളിക്കാൻ സ്വപ്നയ്ക്ക് കഴിയട്ടെ ..!
സ്വപ്നയെ അവഹേളിക്കാൻ ഇവിടെ സാംസ്കാരികപ്പടയുണ്ട്.. !
സൈബർ കടന്നലുകൾ വാടക ഗർഭപാത്രം എന്ന് എത്ര നിലവിളിച്ചാലും സ്വപ്ന വ്യക്തമായും കൃത്യമായും പറയുന്ന കാര്യങ്ങൾ ഇവിടത്തെ സാധാരണക്കാർക്കു പോലും മനസ്സിലാവുന്നുണ്ട്..!
പോരാളി ഷാജിമാർ കിലുക്കം എന്നു പറഞ്ഞാലും സ്വപ്ന വന്നതു മുതൽ കുലുങ്ങിയത് ശ്രീമതി ടീച്ചർ മുതൽ ചിറ്റപ്പൻ വരെയും ശിവശങ്കറും ജലീലും മുതൽ മുഖ്യൻ വരെയുമാണെന്ന് ഇതൊക്കെ കണ്ടിരിക്കുന്നവർക്ക് അറിയാം..!
മനുഷ്യാവകാശക്കാർ ഇസ്ലാമോഫോബിയയുടെ ഫലമായ അവകാശ ലംഘനങ്ങൾ മാത്രമേ ഏറ്റെടുക്കൂ. !
അതുകൊണ്ട് അവരും സ്വപ്നയുടെ മനുഷ്യാവകാശം ഏറ്റെടുക്കില്ല. !
ചുരുക്കത്തിൽ അവരെ തുണക്കാൻ ആരുമില്ല.. !
പണ്ട് ഭരണക്കാരുടെ സ്വന്തമാളായിരുന്നപ്പോൾ കാത്തിരുന്നു കണ്ടവരും സ്ഥാപിത താല്പര്യങ്ങൾക്ക് ഉപയോഗിച്ചവരും ഇപ്പോൾ ശത്രു പക്ഷത്താണ് .. !
തന്നെ ബലിമൃഗമാക്കി ബാക്കിയെല്ലാവരും വിശുദ്ധരാകുന്നു എന്ന തിരിച്ചറിവാണ് ആഞ്ഞടിക്കാനുള്ള സ്വപ്നയുടെ ഊർജ്ജം .. !
സ്വപ്നയെ സോളാർ മാഡവുമായി തുലനം ചെയ്യാനുള്ള ശ്രമമാണ് ഭരണപ്രതിപക്ഷ കക്ഷികളിൽ നിന്നും ഉണ്ടാവുന്നത്.. ! അങ്ങനെയങ്ങ് പറഞ്ഞു തള്ളാവുന്ന ചെറിയ മീനല്ല സ്വപ്നയെന്ന് അവർ ഓരോ ദിവസവും തെളിയിച്ചു കൊണ്ടിരിക്കയാണ്..!
സ്വപ്ന ഇതുവരെ ഒരു ലൈംഗികാരോപണവും ഉന്നയിച്ചിട്ടില്ല.. ! അതില്ലാത്തതാണ് മലയാള മാധ്യമങ്ങൾക്ക് സ്വപ്നയോടുള്ള വിയോജിപ്പ്..!
മുഖ്യൻ വിളിച്ചു വരുത്തിയ എൻ ഐ എ വന്നത് തെളിവു നശിപ്പിക്കാനും വെള്ളപൂശാനുമാണെന്നു സ്വപ്ന പറയുമ്പോൾ അന്വേഷണ ഏജൻസികളും ജാഗരൂഗരായേ പറ്റൂ..!
സ്വപ്നയുടെ പോരാട്ടം ഭരണകൂടത്തിന്റെ ഇടനാഴികളിൽ കൊഴുക്കുന്ന അധോലോകത്തിന്റെ കഥകൾ പുറത്തു കൊണ്ടു വരട്ടെ … !ആശംസകൾ .!
ഡോ. ബെറ്റി മോൾ മാത്യു .
പ്രത്യേക അറിയിപ്പ് …. സൈബർ സഖാക്കൾക്ക് മറുപടി തരില്ല..കാരണം നിങ്ങൾ മറുപടി അർഹിക്കുന്നില്ല.
Post Your Comments