ThiruvananthapuramKeralaNattuvarthaLatest NewsNews

യു​വ​തി​യെ ത​ട​ഞ്ഞു​നി​ർ​ത്തി ന​ഗ്ന​ത പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും പീ​ഡി​പ്പി​ക്കാനും ശ്ര​മം: പ്രതി പിടിയിൽ

ആ​നാ​ട് കു​ന്ന​ത്തു​മ​ല വി​പി​ൻ ഹൗ​സി​ൽ വി​പി​ൻ ശ്രീ​കു​മാ​റി (33) നെ​യാ​ണ് വി​തു​ര പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

വി​തു​ര: യു​വ​തി​യെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് ത​ട​ഞ്ഞു​നി​ർ​ത്തി ന​ഗ്ന​ത പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി പൊലീ​സ് പി​ടി​യി​ൽ. ആ​നാ​ട് കു​ന്ന​ത്തു​മ​ല വി​പി​ൻ ഹൗ​സി​ൽ വി​പി​ൻ ശ്രീ​കു​മാ​റി (33) നെ​യാ​ണ് വി​തു​ര പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പീഡനശ്രമം ത​ട​യാ​ൻ ശ്ര​മി​ച്ച വി​തു​ര സ്വ​ദേ​ശി​യാ​യ യു​വ​തി​യെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ക​യും ര​ക്ഷ​പ്പെ​ടു​ത്താ​നെ​ത്തി​യ മ​ക​നെ മ​ർ​ദ്ദിക്കുകയും ചെയ്ത ​ശേ​ഷം വാ​ഹ​ന​ത്തി​ൽ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. പ്ര​തി സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ഇയാളെ പി​ടി​കൂ​ടി​യ​ത്. ല​ഹ​രി​ക്ക​ടി​മ​യാ​യ പ്ര​തി വ​ഴി​യി​ൽ പ​തി​യി​രു​ന്നാ​ണ് യു​വ​തി​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പൊലീ​സ് പ​റ​ഞ്ഞു.

Read Also : വൈദ്യുതാഘാതമേറ്റ് വയോധിക മ​രി​ച്ചു

വി​തു​ര സി​ഐ ശ്രീ​ജി​ത്ത്, എ​സ്ഐ​മാ​രാ​യ വി​നോ​ദ് കു​മാ​ർ, ഇ​ർ​ഷാ​ദ്, എ​എ​സ്ഐ പ​ത്മ​കു​മാ​ർ, എ​സ് സി​പി​ഒ രാം​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button