കോട്ടയം: വാടകയ്ക്കെടുത്ത കാറുമായി വാടകയും വാഹനവും തിരികെ നൽകാതെ മുങ്ങി നടന്ന പ്രതി പിടിയിൽ. പട്ടിത്താനം മഞ്ചു ഭവനിൽ ആന്റണി വർഗീസാണ് (ഇരുട്ട് ആന്റോ- 33) കുറവിലങ്ങാട് പൊലീസിന്റെ പിടിയിലായത്.
പൂച്ചാക്കൽ സ്വദേശിയായ പ്രശാന്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കാണക്കാരിയിൽ ഒരാഴ്ചത്തേക്കാണ് ആന്റോ മാരുതി ബ്രെസ കാർ വാടകയ്ക്ക് എടുത്തത്. ഇതിനുശേഷം, വാഹന ഉടമ വാടകയ്ക്കും വാഹനത്തിനുമായി ഫോണിൽ വിളിച്ചിട്ടും പ്രതി ഫോണ്‍ ഓഫ് ചെയ്ത് മുങ്ങി നടക്കുകയായിരുന്നു.
Read Also : വടകരയിൽ പോലീസ് മര്‍ദ്ദനമേറ്റ് മരിച്ച കേസ്: യുവാവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് പുറത്തു വരും
തുടർന്ന്, പ്രശാന്ത് കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നിർദ്ദേശപ്രകാരം കുറവിലങ്ങാട് എസ്എച്ച്ഒ നിർമ്മൽ ബോസ്, എസ്ഐ അനിൽ കുമാർ, എഎസ്ഐമാരായ സാജുലാൽ, ജൈസൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതിയുടെ പേരിൽ കോട്ടയം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ വധശ്രമവും കഞ്ചാവ് വിൽപ്പനയുമടക്കം നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments