KottayamLatest NewsKeralaNattuvarthaNews

വാ​റ​ണ്ട് കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി അറസ്റ്റിൽ

ളാ​ക്കാ​ട്ടൂ​ർ തോ​ട്ട​പ്പ​ള്ളി ഭാ​ഗ​ത്ത് ഉ​ണ്ണി​ക്കു​ട്ട​നെ (​ആ​രോ​മ​ൽ, 24)യാ​ണു പാമ്പാ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

കോ​ട്ട​യം: വാ​റ​ണ്ട് കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി പി​ടി​യി​ൽ. ളാ​ക്കാ​ട്ടൂ​ർ തോ​ട്ട​പ്പ​ള്ളി ഭാ​ഗ​ത്ത് ഉ​ണ്ണി​ക്കു​ട്ട​നെ (​ആ​രോ​മ​ൽ, 24)യാ​ണു പാമ്പാ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വാ​ക​ത്താ​നം, കോ​ട്ട​യം ഈ​സ്റ്റ്, കോ​ട്ട​യം വെ​സ്റ്റ്, പാ​മ്പാ​ടി എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി കേ​സു​ക​ൾ ഇ​യാ​ൾ​ക്കെ​തി​രേ നി​ല​വി​ലു​ണ്ട്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലും ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ക​ളു​ണ്ടെന്ന് പൊലീസ് പറഞ്ഞു.

Read Also : 101 രാജ്യങ്ങൾക്ക് 23.9 കോടി വാക്സിനുകൾ: കോവിഡ് മഹാമാരിയിൽ ഭാരതം തുണയായപ്പോൾ

മു​മ്പ് കാ​പ്പാ നി​യ​മ​പ്ര​കാ​രം ഇ​യാ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചിരുന്നു. കാ​ലാ​വ​ധി ക​ഴി​ഞ്ഞെത്തിയ ഇ​യാ​ൾ സു​ഹൃ​ത്തി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​യാ​യി​രി​ക്കെ ജാ​മ്യം ​ല​ഭി​ച്ചു പു​റ​ത്തി​റ​ങ്ങി​യ​തി​നു​ശേ​ഷം മ​റ്റൊ​രു വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തി​യ​തി​നെ തു​ട​ർ​ന്ന്, കോ​ട​തി ഇ​യാ​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. അ​തി​നു​ശേ​ഷം പ്ര​തി ഒ​ളി​വി​ൽ പോ​കു​ക​യായിരുന്നു.

പ്ര​തി​ക്കു​വേ​ണ്ടി കോ​ട്ട​യം ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ച് തി​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യ​തി​നെ ​തു​ട​ർ​ന്ന്, പ്ര​തി​യെ തി​രു​വ​ന​ന്ത​പു​ര​ത്തു ​നി​ന്നും പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. പാ​മ്പാ​ടി എ​സ്എ​ച്ച്ഒ പ്ര​ശാ​ന്ത് കു​മാ​ർ, എ​സ്ഐ ലെ​ബി​മോ​ൻ, സി​പി​ഒ​മാ​രാ​യ ജി​ബി​ൻ ലോ​ബോ, ബി​ജേ​ഷ്, അ​നീ​ഷ് എ​ന്നി​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button