Latest NewsKeralaNewsIndia

‘ഭാരതത്തിന്റെ ഭരണഘടനയുടെ കാവലാള്‍ ഇനി ശ്രീമതി ദ്രൗപദി മുര്‍മു’: ദ്രൗപദി മുര്‍മുവിന് ആശംസകളുമായി വി. മുരളീധരന്‍ 

ന്യൂഡല്‍ഹി: 15ാ-മത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുര്‍മുവിന് ആശംസകളുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. രാജ്യം കണ്ട വലിയ സാമൂഹ്യവിപ്ലവമായാണ് ദ്രൗപദി മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വവും വിജയവുമെന്ന് മുരളീധരന്‍ പ്രതികരിച്ചു.

 

 

‘ഒഡിഷയിലെ ഏറ്റവും പിന്നാക്കജില്ലയായ മയൂര്‍ഭഞ്ജിലെ ആദിവാസികളുടെ ഇടയില്‍ നിന്ന് ഒരു വനിത ഇന്ന് ഭാരതത്തിന്റെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. സ്വാതന്ത്ര്യപ്രാപ്തി മുതല്‍ ഇങ്ങോട്ടുള്ള രാഷ്ട്രപതി തെരഞ്ഞെടുപ്പ് ചരിത്രം നോക്കിയാല്‍ രാജ്യം കണ്ട വലിയ സാമൂഹ്യവിപ്ലവം തന്നെയാണ് ശ്രീമതി ദ്രൗപദി മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വവും വിജയവും. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തി തെളിയിക്കുന്ന, സാമൂഹിക നീതിയാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് എന്നത് പ്രതിഫലിക്കുന്ന തെരഞ്ഞെടുപ്പിന് കൂടിയാണ് രാജ്യം സാക്ഷ്യംവഹിച്ചത്. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കും അധസ്ഥിതര്‍ക്കും ദുര്‍ബലവിഭാഗങ്ങള്‍ക്കും തന്നെയാണ് നരേന്ദ്രമോദിജിയുടെ ഇന്ത്യയില്‍ മുന്‍ഗണനയെന്നും ഈ ദിനം അടിവരയിട്ട് പറയുന്നു.

ഭാരതത്തിന്റെ ഭരണഘടനയുടെ കാവലാള്‍ ഇനി ശ്രീമതി. ദ്രൗപദി മുര്‍മു.

ആശംസകള്‍, മാഡം പ്രസിഡന്റ്’.

വി.മുരളീധരന്‍ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button