കോട്ടയം: വൈക്കത്ത് നാട്ടുകാരായ നാല് പേരെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇന്ന് രാവിലെയാണ് നായ നാട്ടുകാര്‍ക്ക് തെരുവ് നായയുടെ കടിയേറ്റത്. പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ കണ്ടതിന് പിന്നാലെ നടത്തിയ പോസ്റ്റ്‍മോർട്ടത്തിലാണ് നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചത്.
വൈക്കം കിഴക്കേ നടയിലും, തോട്ടു വക്കം ഭാഗത്തുമായി നാല് പേർക്ക് നായയുടെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു. ഇവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നാട്ടുകാരെ കടിച്ചതിന് പിന്നാലെ നായ ചത്തു.
എഴുപത്തിയഞ്ച് വയസുകാരനായ പുരുഷന്‍ എന്നയാള്‍ക്ക് നെഞ്ചിലും കൈയിലുമെല്ലാം കടിയേറ്റിട്ടുണ്ട്. ഇയാളുടെ പരുക്ക് ഗുരുതരമാണ്. നായയുടെ പരിക്കേറ്റ ഷിബു, തങ്കമണി, ചന്ദ്രന്‍ എന്നിവരും ചികിത്സയിലാണ്. നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് നഗരസഭ അറിയിച്ചു.
Post Your Comments