Latest NewsNews

ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഹബാക്കി മാറ്റാനുള്ള തുടർ നടപടികൾ സ്വീകരിക്കണം: മുഖ്യമന്ത്രി

ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഹബാക്കി മാറ്റാനുള്ള തുടർ നടപടികൾ സ്വീകരിക്കണം.

തിരുവനന്തപുരം: കേരള സർവകലാശാല എ പ്ലസ് പ്ലസ് ഗ്രേഡ് നേട്ടം കൈവരിച്ചതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സർവകലാശാലയുടേത് അന്തർദേശീയതലത്തിൽ എത്തുന്ന മുന്നേറ്റമാണെന്നും കേരള സർവകലാശാല എ പ്ലസ് പ്ലസ് ഗ്രേഡ് നേടിയതിലുള്ള അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ഈ നേട്ടത്തിൽ മതിമറന്ന് ഇവിടെ തന്നെ നിൽക്കുകയല്ല വേണ്ടത്. ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഹബാക്കി മാറ്റാനുള്ള തുടർ നടപടികൾ സ്വീകരിക്കണം. അതോടോപ്പം കേരള സർവകലാശാല എ പ്ലസ് പ്ലസ് നേടിയത് ഒരു മധുര പ്രതികാരം കൂടിയാണ്, ഒരു കാലത്ത് വൈസ് ചാൻസലർക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു, അതിനുള്ള മറുപടി കൂടിയാണിത്’- മന്ത്രി ആർ ബിന്ദു ചടങ്ങിൽ സംസാരിച്ചു.

Read Also: ജൂലൈ 31-നകം മൂല്യവർദ്ധിത നികുതി റിട്ടേൺ സമർപ്പിക്കണം: നിർദ്ദേശം നൽകി ഒമാൻ

അതേസമയം, സംസ്ഥാനത്ത് പ്രകൃതി ക്ഷോഭത്തില്‍ വീട് തകര്‍ന്നവര്‍ക്ക് ധന സഹായം പ്രഖ്യാപിച്ചു. 2021 ഒക്ടോബര്‍ മാസത്തിലെ പ്രകൃതി ക്ഷോഭത്തില്‍ ഭവന നാശം സംഭവിച്ചവര്‍ക്കാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് അർഹരായവർക്ക് ധനസഹായം അനുവദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button